സച്ചിൻ ടെണ്ടുൽക്കറിനും രോഹിത് ശർമ്മയ്ക്കും ശേഷം ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബാറ്ററായി ഡേവിഡ് വാർണർ |World Cup 2023

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനും ഇന്ത്യയുടെ രോഹിത് ശർമ്മയ്ക്കും ശേഷം ഏകദിന ലോകകപ്പിൽ രണ്ട് തവണ 500+ റൺസ് നേടിയ ചരിത്രത്തിലെ മൂന്നാമത്തെ ബാറ്ററായി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. 2023 ഏകദിന ലോകകപ്പിലെ 10 മത്സരങ്ങളിൽ നിന്ന് 528 റൺസ് നേടിയ വാർണർ 2019 ലോകകപ്പിൽ ആകെ 647 റൺസ് നേടിയിരുന്നു.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഏകദിന ലോകകപ്പ് 2023-ന്റെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഡേവിഡ് വാർണർ 18 പന്തിൽ 29 റൺസ് നേടിയാണ് നാഴികക്കല്ലിലെത്തിയത്.ട്രാവിസ് ഹെഡിനൊപ്പം വാർണർ ഒന്നാം വിക്കറ്റിൽ 6.1 ഓവറിൽ 60 റൺസ് കൂട്ടിച്ചേർത്തു. ക്രീസിൽ തുടരുമ്പോൾ ഇടംകൈയ്യൻ ബാറ്റർ ഒരു ഫോറും നാല് സിക്സും നേടി.സെമിയിൽ ദക്ഷിണാഫ്രിക്കയെ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. 213 റൺസ് വിജയലക്ഷ്യം 47.2 ഓവറിൽ ഓസീസ് മറികടന്നു.

ഏകദിന ലോകകപ്പിന്റെ രണ്ട് പതിപ്പുകളിൽ 500+ റൺസ് നേടുന്ന ആദ്യത്തെ ഓസ്‌ട്രേലിയൻ ബാറ്ററും മൂന്നാമത്തെ താരമായി മാറി.ഏകദിന ലോകകപ്പിൽ ഒന്നിലധികം തവണ 500+ റൺസ് എന്ന നാഴികക്കല്ല് നേടിയ സച്ചിൻ ടെണ്ടുൽക്കറിനും രോഹിത് ശർമ്മയ്ക്കും ഒപ്പം ബാറ്റർമാരുടെ എലൈറ്റ് ക്ലബ്ബിൽ ചേർന്നു.1996ൽ സച്ചിൻ 523 റൺസും 2003ൽ 673 റൺസും നേടിയപ്പോൾ 2019ലെ ഏകദിന ലോകകപ്പിലെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 648 റൺസ് നേടിയ രോഹിത് ഈ വർഷം 550 റൺസും അടിച്ചുകൂട്ടിയിട്ടുണ്ട്.

വാർണർ ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളും രണ്ട് അർധസെഞ്ചുറികളും നേടിയിട്ടുണ്ട്, ആകെ 528 റൺസ് നേടിയ വാർണർ 2023 ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ താരമാണ്. അഹമ്മദാബാദിൽ ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരായ ഫൈനലിൽ 72 റൺസെങ്കിലും നേടിയാൽ ഏകദിന ലോകകപ്പിൽ രണ്ട് തവണ 600+ റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി മാറാൻ 37 കാരന് സാധിക്കും.

Rate this post