രോഹിതോ, കോലിയോ, ഷമിയോ അല്ല! 2023 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഗെയിം ചേഞ്ചർ ആരെന്ന് വെളിപ്പെടുത്തി ഗംഭീർ |World Cup 2023

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ, വിരാട് കോലി, മുഹമ്മദ് ഷമി എന്നിവരെ അവഗണിച്ച് 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ ചേഞ്ചർ ആയി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ.

2011 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ പറയുന്നതനുസരിച്ച് ടൂർണമെന്റിൽ ഇതുവരെ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനമാണ് ശ്രേയസ് അയ്യർ നടത്തിയത്.മധ്യ ഓവറിലെ ബാറ്റിംഗിലൂടെ കളി മാറ്റിമറിച്ചത് യുവ മുംബൈ ബാറ്ററാണെന്ന് ഗംഭീർ പറഞ്ഞു.2023ലെ ഏകദിന ലോകകപ്പിൽ റൺ വേട്ടയിൽ ഏഴാമത് നിൽക്കുന്ന താരമാണ് അയ്യർ.10 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളുടെയും മൂന്ന് അർധസെഞ്ചുറികളുടെയും സഹായത്തോടെ വലംകൈയ്യൻ ബാറ്റർ ആകെ 526 റൺസ് നേടിയിട്ടുണ്ട്.

സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവർക്ക് ശേഷം ഏകദിന ലോകകപ്പിന്റെ ഒരു പതിപ്പിൽ 500+ റൺസ് നേടുന്ന ചരിത്രത്തിലെ നാലാമത്തെ ഇന്ത്യൻ ബാറ്ററാണ് അദ്ദേഹം.കഴിഞ്ഞ നാല് മത്സരങ്ങളിൽ 82, 77, 128*, 105 റൺസ് മെന് ഇൻ ബ്ലൂവിന് വേണ്ടി അദ്ദേഹം നേടിയിട്ടുണ്ട്.“ഈ ലോകകപ്പിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചർ ആണ് ശ്രേയസ് അയ്യർ. അദ്ദേഹത്തിന് പരിക്കേറ്റപ്പോൾ ആ സ്ഥാനത്ത് മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല.നോക്കൗട്ടിൽ 70 പന്തിൽ സെഞ്ച്വറി നേടുക എന്നത് മികച്ച കാര്യമാണ്. ഫൈനലിൽ മാക്സ്വെല്ലിനേയും സാമ്പയെയും നേരിടാനുള്ള ചുമതല അയ്യർക്കായിരിക്കും’ സ്‌പോർട്‌സ് ഷോയിൽ സംസാരിക്കവെ ഗംഭീർ, പറഞ്ഞു.

2023-ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ നാലാം ടെസ്റ്റിനിടെ നടുവിനേറ്റ പരിക്കിനെത്തുടർന്ന് ആറുമാസത്തോളം അയ്യർ കളിക്കളത്തിന് പുറത്തായിരുന്നു. അതുമൂലം 2023 ലെ ഐപിഎൽ നഷ്‌ടമായി, ശ്രീലങ്കയിൽ നടന്ന 2023 ഏഷ്യാ കപ്പിൽ മാത്രമാണ് അദ്ദേഹത്തിന് ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. അയ്യർക്ക് ടീമിൽ തന്റെ സ്ഥാനത്തിനായി പോരാടേണ്ടിവന്നു. ശെരിയായ സമയത്ത് ഫോമിലേക്ക് ഉയർന്നു വരികയും ചെയ്തു.മധ്യ ഓവറുകളിൽ ഇന്ത്യൻബാറ്റിങ്ങിനു കരുത്ത് പകർന്നത് അയ്യരുടെ ഇന്നിഗ്‌സുകളാണ്.

5/5 - (1 vote)