രാജസ്ഥാനെ തോൽപ്പിച്ചത് സഞ്ജുവിനെ പുറത്താക്കിയ അമ്പയറുടെ വിവാദ തീരുമാനം | IPL2024 | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൽ അമ്പയറുടെ വിവാദ തീരുമാനത്തിൽ പുറത്തായിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. രാജസ്ഥാനെ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് അമ്പയറുടെ തെറ്റായ തീരുമാനത്തിൽ സഞ്ജു പുറത്താവുന്നത്. അതോടെ രാജസ്ഥാന്റെ താളം തെറ്റുകയും മത്സരത്തിൽ ഡൽഹിയുടെ പരാജയപ്പെടുകയും ചെയ്തു.

ഡല്‍ഹിക്കെതിരെ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനുവേണ്ടി 46 പന്തില്‍ 86 റണ്‍സടിച്ച സഞ്ജു ഒറ്റക്ക് പൊരുതിയാണ് ടീമിന് വിജയപ്രതീക്ഷ സമ്മാനിച്ചത്. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിക്കുയായിരുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസൺ സിക്സ് അടിച്ച പന്തില്‍ ഔട്ട് വിധിച്ചതാണ് വിവാദമായത്. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി.

എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെങ്കിലും ദൃശ്യങ്ങള്‍ പരിശോധിച്ച ടിവി അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. തേർഡ് അമ്പയർ ഔട്ട് നൽകിയെങ്കിലും സഞ്ജു സാംസൺ വിടാൻ തയ്യാറായില്ല. ഡൽഹി ഉടമ ‘ഔട്ട്’ എന്ന് വിളിച്ചു പറയുമ്പോഴും അദ്ദേഹം ഓൺ ഫീൽഡ് അമ്പയർമാരോട് സംസാരിച്ചുകൊണ്ടിരുന്നു.

മനസ്സില്ലാമനസ്സോടെ, സാംസൺ തിരികെ നടക്കുമ്പോൾ, ആ തീരുമാനം പരിശോധിക്കണമെന്ന് റോയൽസ് ഡഗൗട്ട് നിർദ്ദേശിചെങ്കിലും അതിന് കഴിയില്ലെന്ന് ഫീല്‍ഡ് അമ്പയര്‍ വ്യക്തമാക്കി. 16 ആം ഓവറിൽ സ്കോർ 162 ൽനിൽക്കെയാണ് സഞ്ജു പുറത്തായത്. ഈ വിക്കറ്റ് പോവുന്നത് വരെ രാജസ്ഥാൻ വിജയിക്കും എന്നാണ് എല്ലാവരും കരുതിയത്.