‘ഞങ്ങൾക്ക് ആരെയും തോൽപ്പിക്കാൻ കഴിയും’ : പ്ലേഓഫിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൽഹി കോച്ച് റിക്കി പോണ്ടിംഗ് | IPL2024

പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ അവസാന മൂന്ന് മത്സരങ്ങളിൽ ഡൽഹി ക്യാപിറ്റൽസിന് വിജയം അനിവാര്യമാണ്.ഡൽഹിയുടെ കാര്യത്തിൽ മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗ് ശുഭാപ്തി വിശ്വാസത്തിലാണ്.രാജസ്ഥാനെതിരെയുള്ള വിജയത്തോടെ പ്ലെ ഓഫ് സാദ്ധ്യതകൾ നിലനിർത്തുക എന്ന വലിയ ലക്ഷ്യമാണ് ആറാം സ്ഥനത്തുള്ള ഡൽഹിക്ക് ഉള്ളത്.ആദ്യ അഞ്ച് മത്സരങ്ങളിൽ നാലെണ്ണം പരാജയപ്പെട്ട ഡൽഹി മോശം അവസ്ഥയിലാണ് സീസൺ ആരംഭിച്ചത്.

എന്നാൽ ഋഷഭ് പന്തിൻ്റെ നേതൃത്വത്തിലുള്ള ടീം ശക്തമായി തിരിച്ചു വരികയും അടുത്ത അഞ്ച് മത്സരങ്ങളിൽ നാലെണ്ണം വിജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്തുകയും ചെയ്തു.എന്നാൽ അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള വലിയ തോൽവി ഡൽഹിക്ക് വലിയ തിരിച്ചടിയായിരുന്നു. അവരുടെ ശേഷിക്കുന്ന മൂന്ന് ഗെയിമുകളിൽ വിജയങ്ങൾ ഉറപ്പാക്കേണ്ടത് ഡിസിക്ക് അത്യന്താപേക്ഷിതമാണ്.അത് അവരെ 16 പോയിൻ്റിലേക്ക് ഉയർത്തും.

‘കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന അവസാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഞങ്ങളുടെ തട്ടകത്തില്‍ തിരികെ എത്തിയിരിക്കുകയാണ്. ഇവിടെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടും ഞങ്ങള്‍ വിജയിച്ചിട്ടുണ്ട്.ടൂര്‍ണമെന്റില്‍ ഏറ്റവും ശക്തരായ രാജസ്ഥാന്‍ റോയല്‍സിനെയാണ് നേരിടേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ടൂര്‍ണമെന്റില്‍ ഇതുവരെ കണ്ടതനുസരിച്ച്, 40 ഓവറില്‍ ഞങ്ങളുടെ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാനായാല്‍, ഞങ്ങളെ പരാജയപ്പെടുത്തുന്നത് കഠിനമായിരിക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. ആരെയാണ് നേരിടുന്നത് എവിടെയാണ് കളിക്കുന്നത് എന്നതില്‍ കാര്യമില്ല. ആരെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്” പോണ്ടിങ് പറഞ്ഞു.

കൊൽക്കത്തയുടെ കയ്യിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നത്. റോയൽസിനെ സംബന്ധിച്ചിടത്തോളം അവർ പ്ലെ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്.പത്ത് മത്സരങ്ങളിൽ എട്ടിലും വിജയിച്ച് സഞ്ജു സാംസണിൻ്റെ ടീം പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് തോറ്റത് ഗുജറാത്ത് ടൈറ്റന്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും മാത്രം. രണ്ട് മത്സരങ്ങളും കൈവിട്ടത് അവസാന നിമിഷം. ഹൈദരാബാദിനെതിരെ കളിച്ച അവസാന മത്സരത്തില്‍ ഒരു റണ്‍സിനാണ് നാടകീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.