ഏഷ്യാ കപ്പ് നേടിയിട്ടും ഏകദിന റാങ്കില്‍ പാകിസ്ഥാന് പിന്നിലായി ഇന്ത്യ |India

ഏഷ്യാ കപ്പിൽ ഫൈനലിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും പാകിസ്ഥാൻ ഏകദിന ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.ഇന്ത്യയോടുള്ള റെക്കോർഡ് തോൽവിയും ശ്രീലങ്കയ്‌ക്കെതിരായ അവസാന പന്തിലെ തോൽവിയും മൂലം പാകിസ്താന് ഏഷ്യ കപ്പ് ഫൈനലിൽ ഇടം നഷ്ടമായിരുന്നു.

എന്നാൽ ദക്ഷിണാഫ്രിക്കയിൽ ദക്ഷിണാഫ്രിക്കയോട് ഓസ്‌ട്രേലിയ 3-2 ന് തോറ്റതോടെ ബാബർ അസമിന്റെ ടീം ഒന്നാം സ്ഥനത്തേക്ക് തിരിച്ചെത്തി.ഏഷ്യാകപ്പ് ഉയര്‍ത്തിയെങ്കിലും ഐസിസി ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാനെ മറികടന്ന് ഒന്നാമത് എത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഏഷ്യാകപ്പ് ഫൈനലില്‍ പത്തുവിക്കറ്റിന്റെ മിന്നുന്ന വിജയം നേടിയ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ വലിയ സാധ്യതയാണ് കല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഫൈനലിന് തൊട്ടുമുന്‍പത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആറു റണ്‍സിന്റെ തോല്‍വി നേരിട്ടതാണ് ഇന്ത്യയ്ക്ക് വിനയായത്.

എന്നാല്‍ ലോകകപ്പിന് മുന്‍പ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് എത്താന്‍ ഇന്ത്യയ്ക്ക് ഇനിയും അവസരമുണ്ട്.ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരത്തില്‍ ആദ്യ മത്സരത്തില്‍ തന്നെ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കും.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തെത്തി.

ന്യൂസിലൻഡിനെതിരായ പരമ്പര 3-1ന് ജയിച്ചിട്ടും ഇംഗ്ലണ്ട് നാലിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ പരമ്പര വിജയം ദക്ഷിണാഫ്രിക്കക്ക് ഏറ്റവും പുതിയ റാങ്കിംഗ് അപ്‌ഡേറ്റിൽ ആറാം സ്ഥാനത്ത് നിന്ന് നാലിലേക്ക് എത്തിച്ചു.ബ്ലാക്ക് ക്യാപ്‌സ് അഞ്ചാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് വീണു.ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവർ യഥാക്രമം ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളിൽ.പത്താം സ്ഥാനക്കാരായ വെസ്റ്റിൻഡീസ് ലോകകപ്പിന് യോഗ്യത നേടിയില്ല

Rate this post