വിരാട് കോലിയുടെ നടത്തം അനുകരിച്ച് ഇഷാൻ കിഷൻ, പ്രതികരണവുമായി സൂപ്പർ താരം

ഏഷ്യാകപ്പിന്റെ ഫൈനൽ മത്സരത്തിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയത് ഇന്ത്യൻ ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. 2022 ഏഷ്യകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെ അവരുടെ നാട്ടിൽ കീഴ്പ്പെടുത്തിയാണ് ഇന്ത്യ 2023 ലോകകപ്പിനായി സജ്ജമായിരിക്കുന്നത്. എന്നാൽ ഫൈനലിന് ശേഷം നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ഇന്ത്യയുടെ സൂപ്പർ സ്റ്റാർ വിരാട് കോഹ്ലിയെ അനുകരിക്കുന്ന ഇഷാൻ കിഷനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കോഹ്ലി മൈതാനത്ത് കൂടി നടന്നു പോകുന്നതിന് സമാനമായ രീതി, ഇഷാൻ കിഷൻ അനുകരിക്കുന്നത് വീഡിയോയിൽ കാണാം.ഇഷാന്റെ നടത്തം കണ്ട് ഗ്യാലറിയിലുള്ള ആരാധകരും മൈതാനത്തുള്ള സഹതാരങ്ങളും ചിരിക്കുന്നത് വീഡിയോയിലുണ്ട്. ശേഷം കോഹ്ലി, ഇഷാൻ നടക്കുന്നത് അനുകരിക്കുന്നതും വീഡിയോയുടെ ആകർഷണ ഭാഗമാണ്.

മത്സരത്തിലെ വിജയത്തിന് ശേഷം താരങ്ങളൊക്കെയും ആഘോഷിക്കുന്നതിനിടെയാണ് ഇത്തരമൊരു രംഗം മൈതാനത്ത് കാണാൻ സാധിച്ചത്. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പൂർണ്ണമായും സിറാജിന്റെ ഒരു ആധിപത്യം തന്നെയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ശ്രീലങ്കൻ നിരയിലെ 6 വിക്കറ്റുകളാണ് സിറാജ് പിഴുതെറിഞ്ഞത്.

ഇതോടെ ശ്രീലങ്ക വെറും 50 റൺസിന് മത്സരത്തിൽ ഓൾഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിംനിറങ്ങിയ ഇന്ത്യ കേവലം 37 പന്തുകളിൽ മത്സരം വിജയിക്കുകയുണ്ടായി. ഇന്ത്യൻ ഏകദിന ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിജയമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. മാത്രമല്ല ഏകദിന ലോകകപ്പിന് മുൻപ് വലിയ ആത്മവിശ്വാസം കൈവരിക്കാനും മത്സരത്തിലെ വിജയം ഇന്ത്യയെ സഹായിക്കുമെന്ന് ഉറപ്പാണ്. സെപ്റ്റംബർ 22ന് ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയാണ് ഇനി ഇന്ത്യക്ക് മുൻപിലുള്ളത്.

4/5 - (3 votes)