ഐഎസ്എൽ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമനായി ഡിമിട്രിയോസ് ഡയമന്റകോസ് |Kerala Blasters | Dimitrios Diamantakos

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ മികച്ച രീതിയിലാണ് ആരംഭിച്ചത്. നിലവിൽ 11 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ഗോവക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഐ‌എസ്‌എല്ലിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നാണിത്. ഇതിന്റ ക്രെഡിറ്റ് ഗ്രീക്ക് ഫോർവേഡായ ദിമിട്രിയോസ് ഡയമന്റകോസിനും അവകാശപ്പെട്ടതാണ്.

ഡയമന്റകോസ് നയിക്കുന്ന ആക്രമണ നിരായുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായി മാറിയിരിക്കുന്നു.30-കാരൻ ഇതിനകം 9 മത്സരങ്ങളിൽ നിന്നും 6 ഗോളുകളുമായി ടോപ് സ്കോറര്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. ഇന്നലെ മുംബൈക്കെതിരെ നേടിയ ഗോളോടെ പെരേര ഡയസിനെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗ്രീക്ക് സ്‌ട്രൈക്കർ.ലീഗിൽ ഇതുവരെ ഇരു താരങ്ങൾ ആറ് ഗോളുകൾ നേടിയെങ്കിലും കുറഞ്ഞ മത്സരങ്ങളിൽ സ്കോർ ചെയ്തതിനാൽ ദിമി പട്ടികയിൽ ഒന്നാമതാണ്. 10 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോൾ വീതം നേടിയ ഈസ്റ്റ് ബംഗാൾ താരം ക്ലീറ്റൺ സിൽവയും ,ഡാനിയൽ ചിമ ചുക്വുയും മൂന്നും നാലും സ്ഥാനങ്ങളിലാണ്.

ഘാന താരം പെപ്രക്കൊപ്പം ചേർന്ന് മുന്നേറ്റ നിരയിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ ദിമിക്ക് സാധിച്ചിട്ടുണ്ട്. പരിക്കിന്റെ പിടിയിലായ സൂപ്പർ താരം അഡ്രിന ലൂണയുടെ അഭാവം ഒരു പരിധി വരെ നികത്താൻ ദിമിക്ക് സാധിച്ചിട്ടുണ്ട്. ലൂണയില്ലാത്ത കളിച്ച രണ്ടു മത്സരങ്ങളിലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു, രണ്ടു മത്സരങ്ങളിലും ഗ്രീക്ക് സ്‌ട്രൈക്കർക്ക് ഗോൾ നേടാനും സാധിച്ചിരുന്നു. ഇന്നലെ മുംബൈക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും ദിമി നേടിയിരുന്നു.

ഇന്നലത്തെ മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ മുന്നേറ്റനിരയിൽ പെപ്രയും ഡയമന്റകോസും തമ്മിലുള്ള കൂട്ടുകെട്ടിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.ഇന്നലെ നടന്ന മത്സരത്തിന്റെ ബ്ലാസ്റ്റേഴ്സ് 11-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ ക്വാമെ പെപ്ര നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ ദിമിത്രിയോസ് ഡയമന്റകോസാണ് ആദ്യ ഗോള്‍ നേടിയത്. സീസണില്‍ താരം നേടുന്ന ആറാം ഗോളാണിത്.

ആദ്യ പകുതിയുടെ അധിക സമയത്ത് ദിമിത്രിയോസിന്റെ അസിസ്റ്റില്‍ നിന്ന് പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ നേടിയത്.വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 23 പോയിന്റുള്ള എഫ്‌സി ഗോവയ്ക്ക് ഒപ്പമെത്തി. ഗോള്‍ വ്യത്യാസത്തില്‍ ഗോവ മുന്നിലായതുകൊണ്ട് ബ്ലാസ്റ്റേഴ്‌സിന് രണ്ടാം സ്ഥാനത്ത് തുടരേണ്ടി വരും. 19 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ്സി

Rate this post