രഞ്ജി ട്രോഫി : കേരളത്തെ സഞ്ജു സാംസൺ നയിക്കും,സിജോമോൻ ജോസഫ് പുറത്ത് |Sanju Samson

രഞ്ജി ട്രോഫി 2023-24 സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ നയിക്കും.ഓപ്പണർ രോഹൻ കുന്നുമ്മലാണ് സഞ്ജുവിന്റെ ഡെപ്യൂട്ടി.വിഷ്ണു വിനോദ് തിരിച്ചുവരവ് നടത്തി, സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ സിജോമോൻ ജോസഫിനെ ഒഴിവാക്കി. വിക്കറ്റ് കീപ്പർ വിഷ്ണു രാജ് മാത്രമാണ് 16 അംഗ ടീമിലെ ഏക പുതുമുഖം.

സ്പിൻ-ബൗളിംഗ് ഓൾറൗണ്ടർമാരായ ജലജ് സക്‌സേനയും ശ്രേയസ് ഗോപാലുമാണ് രണ്ട് ഔട്ട്‌സ്റ്റേഷൻ താരങ്ങൾ.രഞ്ജി ട്രോഫിയുടെ മുൻ സീസണിൽ, ജലജ് സക്‌സേന കേരളത്തിന്റെ മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.50 വിക്കറ്റുകൾ അദ്ധേവും നേടിയിരുന്നു.ഡിസംബർ 21-ന് പാർലിലെ ബോലാൻഡ് പാർക്കിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുടെ നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയ സഞ്ജുവും മിന്നുന്ന ഫോമിലാണ്.

ഇത് കേരളത്തിന്ന്റെ പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്.എലൈറ്റ് ഗ്രൂപ്പ് ബിയിൽ മുംബൈ, ബംഗാൾ, ആന്ധ്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, അസം, ബിഹാർ എന്നീ ഹെവിവെയ്റ്റുകളോടാണ് കേരളം കളിക്കേണ്ടത്.ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടറിലേക്ക് മുന്നേറും. ജനുവരി 5 ന് ആലപ്പുഴയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളം ഉത്തർപ്രദേശിനെ നേരിടും. ജനുവരി 12 മുതൽ ഗുവാഹത്തിയിൽ അസമിനെ നേരിടും.

കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണൻ, രോഹൻ പ്രേം, സച്ചിൻ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാൽ, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, വിശ്വേശ്വർ എ സുരേഷ്. , എം ഡി നിധീഷ്, ബേസിൽ എൻ പി, വിഷ്ണു രാജ് (Wk).

2/5 - (1 vote)