‘ഇഷാൻ കിഷൻ vs സഞ്ജു സാംസൺ’ : വെസ്റ്റ് ഇൻഡീനെതിരെയുള്ള ഏകദിനത്തിൽ ഇഷാൻ കിഷനെ കളിപ്പിക്കണം, കാരണം ഇതാണ്

ജൂലൈ 27 ന് ബ്രിഡ്ജ്ടൗണിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും. ലോകകപ്പ് മുന്നിൽകണ്ട് 50 ഓവർ മത്സരങ്ങൾക്ക് ഇന്ത്യ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.ഇന്ത്യയുടെ 2023 ഏകദിന ലോകകപ്പ് ടീമിൽ ഇടം കണ്ടെത്താനുള്ള മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറച്ച് കളിക്കാരെ പരീക്ഷിക്കാൻ ഇത് അവസരം നൽകും.

വിന്ഡീസിനെതിരെയുള്ള എവേ പരമ്പര സഞ്ജു സാംസണും ഇഷാൻ കിഷനും പോലുള്ള കളിക്കാർക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനും ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടാനുമുള്ള അവസരം നൽകും.റിഷാബ് പന്ത് പരിക്കേറ്റ് പുറത്തായതിനായി കെ എൽ രാഹുലായിരിക്കും ഒന്നാം നിര വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ, അതിനാൽ ഇഷാനും സാംസണും തമ്മിൽ ഒരാൾക്ക് മാത്രമേ ലോകകപ്പിൽ അവസരം ലഭിക്കു.രണ്ടുപേരും സ്വന്തം നിലയിൽ മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുന്ന മികച്ച കഴിവുള്ള കളിക്കാരാണ്, അതിനാൽ രണ്ടിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടായിരിക്കും.

വരാനിരിക്കുന്ന മത്സരങ്ങളിൽ ഇരു താരങ്ങൾക്കും അസാധാരണമായ ചില പ്രകടനങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. വെസ്റ്റ് ഇൻഡീസ് മത്സരങ്ങളിൽ രാഹുൽ ലഭ്യമല്ലാത്തതിനാൽ ഇഷാനും സാംസണും പ്ലെയിംഗ് ഇലവനിലും ഇടംനേടാം.ഒന്നാം ഏകദിനത്തിന് മുമ്പ് ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ദിനേഷ് കാർത്തിക് വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് സംസാരിക്കുകയും കിഷന് സാംസണെക്കാൾ മുൻതൂക്കം നൽകാനുള്ള രണ്ട് കാരണങ്ങൾ പറയുകയും ചെയ്തു.

കിഷന് ഒരു ഇടംകൈയ്യൻ ബാറ്റർ എന്ന നേട്ടം ഉണ്ടാകും, കൂടാതെ ഈ സീസണിൽ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായും അദ്ദേഹത്തിന് പ്രവർത്തിക്കാനാകും.”ഇഷാൻ കിഷനും സഞ്ജു സാംസണും ഇടയിൽ രണ്ടാം വിക്കറ്റ് കീപ്പറാകാനുള്ള സാധ്യത ഇഷാനാണ്. ഇന്ത്യയ്ക്ക് ഇടംകൈയ്യൻമാരുടെ അഭാവം കാരണം അദ്ദേഹം അൽപ്പം മുന്നിലാണ്.റിസർവ് ബാക്കപ്പ് ഓപ്പണറും അദ്ദേഹമായിരിക്കും,” കാർത്തിക് പറഞ്ഞു.കഴിഞ്ഞ വർഷം ഡിസംബറിൽ ബംഗ്ലാദേശിനെതിരെ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി എന്ന റെക്കോർഡ് സ്വന്തമാക്കിയ ഇഷാൻ, ഇപ്പോൾ സമാപിച്ച ടെസ്റ്റ് പരമ്പരയുടെ ഭാഗമായിരുന്നു കൂടാതെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കളിച്ചു.

5/5 - (1 vote)