അവസാന ഓവറിൽ തീപ്പൊരി ബൗളിങ്ങുമായി ശ്രീശാന്ത് , ടീമിന് വിജയം നേടികൊടുത്ത് മലയാളി ബൗളർ

വീണ്ടും പന്ത് കൊണ്ട് അത്ഭുത പ്രകടനം കാഴ്ചവെച്ചു മലയാളി സ്റ്റാർ പേസർ എസ്. ശ്രീശാന്ത്. ഏറെ നാളുകൾ ശേഷം ക്രിക്കറ്റ്‌ കളിക്കളത്തിലേക്ക് എത്തിയ ശ്രീ മനോഹരമായ ഡെത്ത് ബൌളിംഗ് പ്രകടനമാണ് പുറത്തെടുത്തത്.പാർഥിവ് പട്ടേൽ നയിക്കുന്ന കേപ് ടൗൺ സാമ്പ് ആർമിക്കെതിരെയാണ് ശ്രീശാന്ത് കിടിലൻ പ്രകടനവുമായി തിളങ്ങിയത്.

ശ്രീശാന്ത് ഉൾപ്പെടെ 6 ഇന്ത്യൻ റിട്ടയർഡ് താരങ്ങൾ ഭാഗമായ ( Pathan brothers- Irfan and Yusuf, Robin Uthappa, Parthiv Patel) Zim Afro T10 League ഹരാരയിൽ ആണ് തുടക്കം കുറിച്ചത്. ആവേശ മത്സരത്തിൽ ഇന്നലെയാണ് മലയാളി പേസർ ശ്രീ തന്റെ മികവ് എന്തെന്ന് ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ലോകം മുൻപിൽ കാഴ്ചവെച്ചത്.

ഹരാരെ ഹരികെയിൻസിന് ടീം ഭാഗമായ ശ്രീ ഇന്നലെ നടന്ന മത്സരത്തിൽ അവസാന ഓവറിൽ എട്ട് റൺസ് ഡിഫെൻഡ് ചെയ്യണം എന്നിരിക്കെ പന്ത് എറിയാൻ എത്തുകയായിരുന്നു. അവസാന ഓവറിൽ വെറും ഏഴ് റൺസ് മാത്രം വിട്ടുനൽകി ശ്രീ മത്സരം സമനിലയിലേക്ക് എത്തിച്ചു. ശ്രീ ബൌളിംഗ് മികവിൽ മാത്രം മത്സരം സമനിലയിൽ എത്തി .സൂപ്പർ ഓവറിലേക്ക് നീണ്ട കളിയിൽ ശ്രീയുടെ ടീമായ ഹരാരെ വിജയിക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഹരാരെ ഹരികെയിൻസ് നിശ്ചിത 10 ഓവറുകളിൽ 115/6 എന്ന സ്കോറാണ് നേടിയത്. 33 പന്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്ന ർ ഡൊണേവൻ ഫെരേരയായിരുന്നു അവരുടെ ടോപ് സ്‌കോറർ.33 പന്തുകൾ നേരിട്ട താരം 8 സിക്‌സറുകളും ആറ് ബൗണ്ടറികളും നേടി. മറുപടി ബാറ്റിങ്ങിൽ കേപ്ടൗൺ സാംപ് ആർമി നാല് വിക്കറ്റിന് 115 റൺസാണ് എടുത്തത്.റഹ്മാനുള്ള ഗുർബാസ് – 56 റൺസ് നേടി. സൂപ്പർ ഓവറിൽ കേപ്ടൗൺ സാംപ് ആർമിക്ക് 7 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.ഹരാരെ അനായാസം ലക്‌ഷ്യം കണ്ടു.

5/5 - (1 vote)