തകർപ്പൻ സെഞ്ചുറിയുമായി ഡീന്‍ എല്‍ഗാർ , ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് |SA vs IND

സെഞ്ചൂറിയനിൽ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ വെറ്ററൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡീൻ എൽഗർ സെഞ്ച്വറി നേടിയിരിക്കുകയാണ്. ഈ പരമ്പരക്ക് ശേഷം ടെസ്റ്റിൽ നിന്നും നിന്ന് വിരമിക്കുമെന്ന് എൽഗർ പ്രഖ്യാപിച്ചിരുന്നു.എൽഗർ വെറും 141 പന്തിൽ 20 ബൗണ്ടറികൾ പറത്തി സെഞ്ച്വറി തികച്ചു.

ഡീൻ എൽഗറിന്റെ 14-ാം ടെസ്റ്റ് സെഞ്ചുറിയും ഇന്ത്യയ്‌ക്കെതിരെ നാട്ടിൽ അദ്ദേഹത്തിന്റെ ആദ്യ സെഞ്ചുറിയുമാണ്. സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ അദ്ദേഹത്തിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഈ മാസമാദ്യം പാക്കിസ്ഥാനെതിരായ തന്റെ വിടവാങ്ങൽ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഡേവിഡ് വാർണറെപ്പോലെ, എൽഗറും തന്റെ അവസാന ടെസ്റ്റ് പരമ്പര സെഞ്ചുറിയോടെ തുടങ്ങി.ഗാരി കിർസ്റ്റനും ഹെർഷൽ ഗിബ്‌സിനും ശേഷം സ്വന്തം തട്ടകത്തിൽ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കൻ ഓപ്പണർ കൂടിയാണ് എൽഗർ.

ഹെർഷൽ ഗിബ്സ് – 2001-ൽ (107, 196)
ഗാരി കിർസ്റ്റൺ – 1997 ൽ 103
ഡീൻ എൽഗർ – 2023 ൽ 100*

ബോർഡിൽ വെറും 11 റൺസിന് ഓപ്പണിംഗ് പങ്കാളിയായ എയ്ഡൻ മാർക്രമിനെ എൽഗറിന് നഷ്ടമായി. ടോണി ഡി സോർസിക്കൊപ്പം 97 റൺസ് കൂട്ടിച്ചേർത്തു,62 പന്തില്‍നിന്ന് 28 റൺസാണ് ഡി സോർസി നേടിയത..ഡി സോർസിയെയും കീഗൻ പീറ്റേഴ്‌സനെയും തുടർച്ചയായി നഷ്ടമായിട്ടും എൽഗർ റൺസ് നേടുന്നത് തുടർന്നു.രണ്ടാം സെഷനിൽ വെറും 140 പന്തിൽ സെഞ്ചുറി തികച്ചു.ടെസ്റ്റ് ക്രിക്കറ്റിൽ 5,000-ലധികം റൺസ് നേടിയ എട്ട് സൗത്ത് ആഫ്രിക്കൻ ബാറ്റർമാരിൽ ഒരാളാണ് അദ്ദേഹം. വെറ്ററൻ താരം 17 ടെസ്റ്റുകളിൽ പ്രോട്ടീസിന്റെ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്.ഒന്നാം ദിവസം ബാവുമ ഫീൽഡിന് പുറത്തുപോയതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിൽ എൽഗർ നേതൃത്വ ചുമതല ഏറ്റെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 245 റണ്‍സിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക ഇപ്പോൾ ശക്തമായ നിലയിലാണുള്ളത്.175 പന്തില്‍നിന്ന് 120 റണ്‍സുമായി ഡീന്‍ എല്‍ഗാറും 64 പന്തില്‍നിന്ന് 41 റണ്‍സുമായി ഡേവിഡ് ബെഡിങ്ങാമുമാണ് ക്രീസില്‍. ഒടുവിൽ വിവരം കിട്ടുമ്പോൾ സൗത്ത് ആഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എന്ന നിലയിലാണ്.എട്ടിന് 208 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 37 റണ്‍സ് കൂടി മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കാഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നാന്ദ്രെ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.137 പന്തില്‍ നിന്ന് നാല് സിക്‌സും 14 ഫോറുമടക്കം 101 റണ്‍സെടുത്ത രാഹുല്‍ അവസാന വിക്കറ്റായി പുറത്തായി.

1/5 - (1 vote)