‘ധ്രുവ് ജുറെലിന്‍റെ ഒറ്റയാൾ പോരാട്ടം’ : ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 307 ന് പുറത്ത് | IND vs ENG

ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിം​ഗ്സിൽ ഇന്ത്യ 307 റൺസിന് പുറത്ത്. 90 റണ്‍സടിച്ച ധ്രുവ് ജുറെലിന്‍റെ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ഇംഗ്ലണ്ടിന് 46 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ സാധിച്ചു.149 പന്തിൽ നിന്നും 6 ഫോറം 4 സിക്‌സും അടക്കം 90 റൺസ് നേടിയ ജറൽ അവസാന ബാറ്ററായാണ് പുറത്തായത്. ഇംഗ്ലണ്ടിനായി ബഷിർ ഹാർട്ട്ലി മൂന്നും ആൻഡേഴ്സൺ രണ്ടും വിക്കറ്റും വീഴ്ത്തി.

വിക്കറ്റ് കളയാതെ പിടിച്ചു നിന്ന കുല്‍ദീപ് യാദവും ധ്രുവ് ജുറെലും ചേര്‍ന്നാണ് ഇന്ത്യയെ 250 കടത്തിയത്. എന്നാൽ സ്കോർ 253 ൽ നിൽക്കെ 28 റൺസ് നേടിയ കുൽദീപിനെ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കി. 96 പന്തിൽ ധ്രുവ് ജുറെല്‍ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അര്‍ധസെഞ്ചുറി തികക്കുകയും ചെയ്തു. കുല്‍ദീപ് പുറത്തായതിന് പിന്നാലെ മത്സരത്തിന്‍റെ 90-ാം ഓവറില്‍ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ സിംഗിള്‍ ഓടിയെടുത്താണ് ജുറെല്‍ ഫിഫ്‌റ്റി പൂര്‍ത്തിയാക്കിയത്.

എട്ടാം വിക്കറ്റില്‍ ധ്രൂവ് ജുറെലിനൊപ്പം 76 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്താൻ കുൽദീപിന് സാധിച്ചു. ആകാശ് ദീപിനെയും സിറാജിനെയും കൂട്ടുപിടിച്ച് ധ്രുവ് ജുറെല്‍ ഇന്ത്യൻ സ്കോർ 300 കടത്തി. 9 റൺസ് നേടിയ ആകാശ് ദീപിനെ ഷൊഹൈബ് ബഷിർ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി.സ്കോർ 307 ൽ നിൽക്കെ 90 റൺസ് നേടിയ ജുറൽ പത്താമനായി പുറത്തായി. 149 പന്തിൽ നിന്നും 6 ഫോറം 4 സിക്‌സും അടങ്ങുന്നതായിരുന്നു ജുറലിന്റെ ഇന്നിംഗ്സ്.

ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ നഷ്ടമായി. വെറും രണ്ട് റണ്‍സെടുത്ത ക്യാപ്റ്റനെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. രജത് പാട്ടിദാര്‍ 17 റണ്‍സും രവീന്ദ്ര ജഡേജ 12 റണ്‍സുമെടുത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി.യശസ്വി ജയ്‌സ്‌വാളാണ് ഇന്നും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. 117 പന്തില്‍ ഒരു സിക്‌സും എട്ട് ബൗണ്ടറിയും സഹിതം 73 റണ്‍സെടുത്ത ജയ്‌സ്‌വാളിനെയും പുറത്താക്കി ശുഐബ് ബഷീറാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. സര്‍ഫറാസ് ഖാനെ (14) ടോം ഹാര്‍ട്‌ലി ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. അശ്വിനെയും (1) ഹാര്‍ട്‌ലി വിക്കറ്റിന് മുന്നില്‍ കുരുക്കി.

5/5 - (1 vote)