സ്കോട്ട്ലാൻഡ് വലനിറച്ച് ജർമ്മനി ,യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ വമ്പൻ ജയവുമായി ആതിഥേയർ | Euro cup 2024

സ്‌കോട്ട്‌ലൻഡിനെ 5-1 ന് തകർത്ത് യൂറോ 2024ലിൽ വിജയകരമായ തുടക്കം കുറിച്ചിരിക്കുകയാണ് ആതിഥേയരായ ജർമ്മനി.ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ്-ഗെയിം വിജയം കൂടിയാണിത്.ഫ്ലോറിയൻ വിർട്‌സ്, ജമാൽ മുസിയാല, കായ് ഹാവെർട്‌സ്,നിക്ലാസ് ഫുൾക്രുഗും, എമ്രെ കാൻ എന്നിവരാണ് ജര്മനിക്കായി ഗോളുകൾ നേടിയത്.

87-ാം മിനിറ്റിൽ അൻ്റോണിയോ റൂഡിഗറിൻ്റെ ഹെഡിലൂടെ സെൽഫ് ഗോൾ സ്കോട്ട്ലാന്ഡിന് ആശ്വാസമായി.ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ നേരിടുന്നതിന് മുമ്പ് ജൂലിയൻ നാഗെൽസ്‌മാൻ്റെ ജർമ്മനി ബുധനാഴ്ച ഹംഗറിയെ നേരിടും.2018, 2022 ലോകകപ്പുകളിലും 2021 ലെ മുൻ യൂറോയിലും തങ്ങളുടെ ഓപ്പണിംഗ് മത്സരങ്ങളിൽ പരാജയപ്പെട്ട ജർമ്മനി തുടക്കം മുതൽ പൊസഷനിൽ ആധിപത്യം പുലർത്തി.

പത്താം മിനിറ്റില്‍ ലവര്‍കുസന്‍ മിഡ്ഫീല്‍ഡര്‍ ഫ്‌ളോറിയന്‍ വിര്‍റ്റ്‌സ് നേടിയ തകർപ്പൻ ഗോളിലൂടെ ജർമ്മനി ലീഡ് നേടി.21 കാരനായ താരം ജർമ്മനിയുടെ ഏത് യൂറോയിലും ഏറ്റവും പ്രായം കുറഞ്ഞ സ്‌കോററായി.19-ാം മിനിറ്റില്‍ മുസിയാല ജർമനിയുടെ ലീഡ് ഉയർത്തി.ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ കെയ് ഹാവെര്‍ട്സ് പെനാൽറ്റിയിൽ നിന്നും മൂന്നാം ഗോൾ നേടി.സ്‌കോട്ടിഷ് സെന്റര്‍ ബാക്ക് റയാന്‍ പോര്‍ട്ടിയസ് ഇല്‍കെ ഗുണ്ടോഗനെ ഫൗള്‍ ചെയ്തതിനാണ് ജര്‍മനിക്ക് പെനാല്‍റ്റികിക്ക് ലഭിച്ചത്. വാറിലൂടെയാണ് റഫറി പെനാല്‍റ്റിയും റയാന്‍ പോര്‍ട്ടിയസിന് ചുവപ്പുകാര്‍ഡും നല്‍കിയത്.

68-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രുഗ് ജർമനിയുടെ നാലാം ഗോൾ നേടി.ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ എംറെ കാന്‍ അഞ്ചാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്ലന്‍ഡിന് ആശ്വാസിക്കാന്‍ വകയുണ്ടാക്കിയത്.സ്‌കോട്ടിഷ് സെന്റര്‍ ബാക്ക് റയാന്‍ പോര്‍ട്ടിയസ് ഇല്‍കെ ഗുണ്ടോഗനെ ഫൗള്‍ ചെയ്തതിനാണ് ജര്‍മനിക്ക് പെനാല്‍റ്റികിക്ക് ലഭിച്ചത്. വാറിലൂടെയാണ് റഫറി പെനാല്‍റ്റിയും റയാന്‍ പോര്‍ട്ടിയസിന് ചുവപ്പുകാര്‍ഡും നല്‍കിയത്.

Rate this post