6,4,4,4,6! ഷഹീൻ അഫ്രീദിയുടെ ക്യാപ്റ്റൻസി അരങ്ങേറ്റം തകർത്തു കളഞ്ഞ് ഫിൻ അലൻ | Shaheen Afridi

ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ ഓപ്പണറിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോർ നേടിയിരുന്നു. ഓപ്പണർ ഫിൻ അലൻ തുടക്കത്തിൽ തന്നെ പാക് ബൗളർമാരെ കടന്നാക്രമിച്ചു.പുതിയ പാകിസ്ഥാൻ ക്യാപ്റ്റൻ ഷഹീൻ അഫ്രീദി ആദ്യ ഓവറിൽ തന്നെ ഡെവൺ കോൺവെയെ പുറത്താക്കി അവർക്ക് മികച്ച തുടക്കം നൽകി.

ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും കൂട്ടുപിടിച്ച് ഫിൻ അലൻ ന്യൂസിലൻഡിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചു .തന്റെ രണ്ടാം ഓവർ എറിയാൻ വന്ന ഷഹീൻ അഫ്രിദിയെ ഫിൻ അലൻ നിലത്ത് നിർത്തിയില്ല. 24 റൺസാണ് ഓപ്പണർ അടിച്ചുകൂട്ടിയത്. ആദ്യ പന്ത് ഓൺ സൈഡിൽ സിക്‌സിന് പറത്തി ,മിഡ് ഓഫിലും ഷോർട്ട് ഫൈനിലും പിന്നീട് മിഡ് ഓഫിലും തുടർച്ചയായി മൂന്ന് ബൗണ്ടറികൾ പറത്തി, അഞ്ചാം പന്തിൽ അലൻ ലോംഗ്-ഓണിൽ മറ്റൊരു സിക്‌സ് അടിച്ചു, ഓവറിൽ 24 റൺസ് നേടി, അവസാന പന്തിൽ അഫ്രീദിക്ക് ഒരു ഡോട്ട് ലഭിച്ചു.

രണ്ട് ഓവറുകൾക്ക് ശേഷം അലൻ പുറത്തായി. 15 പന്തിൽ നിന്നും 34 റൺസ് നേടിയ അലനെ അബ്ബാസ് അഫ്രീദി പുറത്താക്കി.4-ാം നമ്പറിലെത്തിയ ഡാരിൽ മിച്ചൽ വില്യംസണെയും കൂട്ടുപിടിച്ച് ന്യൂ സീലാൻഡിനെ മുന്നോട്ട് കൊണ്ട് പോയി. സ്കോർ 128 ൽ നിൽക്കെ 42 പന്തിൽ നിന്നും 52 റൺസ് നേടിയ ക്യാപ്റ്റൻ പുറത്തായി.

മിച്ചൽ 27 പന്തിൽ നിന്നും 4 വീതം ഫോറും സിക്‌സും അടക്കം 61 റൺസ് നേടി.ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ എന്നിവർ ഫിനിഷിംഗ് ടച്ചുകൾ നൽകിയപ്പോൾ 20 ഓവറിൽ ന്യൂ സീലാൻഡ് 226 റൺസ് ബോര്ഡിൽക്കുറിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 159 എന്ന നിലയിലാണ് അവർ.

4.5/5 - (2 votes)