ശിഖർ ധവാനെയും എംഎസ് ധോണിയെയും മറികടന്ന് രോഹിത് ശർമ്മ , ടി 20 യിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ | Rohit Sharma

14 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20യിൽ തിരിച്ചെത്തി. രോഹിത് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത് 2022 നവംബറിലാണ്. ടി20 ലോകകപ്പിന്റെ സെമിഫൈനലിലാണ് കളിച്ചത്.അതിനുശേഷം രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഏകദിനത്തിനാണ് മുൻഗണന നൽകിയത്.

മറ്റൊരു ടി20 ലോകകപ്പ് മുന്നിൽ കണ്ട് ഇരുവരും ടീമിലേക്ക് തിരിച്ചെത്തിയാണ്. മൊഹാലിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പര ഉദ്ഘാടന മത്സരത്തിൽ രോഹിത് കളത്തിലിങ്ങിയപ്പോൾ ടി 20 യിഇന്ത്യയെ നയിച്ച ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മാറിയിരിക്കുകയാണ്. 36 വർഷവും 256 ദിവസവും പ്രായമുള്ള രോഹിത് ശിഖർ ധവാന്റെ റെക്കോർഡ് തകർത്തു.

2021ൽ ധവാൻ 35 വർഷവും 236 ദിവസവും പ്രായമുള്ളപ്പോൾ ഇന്ത്യയെ ടി 20 യിൽ നയിച്ചിരുന്നു.2016ൽ ടി20യിൽ ഇന്ത്യയുടെ ക്യാപ്റ്റനായി അവസാന മത്സരം കളിച്ച ഇതിഹാസ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയാണ് മൂന്നാം സ്ഥാനത്താണ്.35 വർഷവും 52 ദിവസവും ഉളപ്പപ്പോഴാണ് ധോണി ഇന്ത്യയെ നയിച്ചത്.ഇതുവരെ, 13 കളിക്കാർ T20I കളിൽ ഇന്ത്യയെ നയിച്ചു. 24 മുതൽ 36 വയസ്സ് വരെ പ്രായമുള്ളവരാണ്.ടി20 ക്രി]റ്റില്‍ 100 ജയങ്ങളുടെ ഭാഗമാകുന്ന ആദ്യ താരമായി രോഹിത് മാറുകയും ചെയ്തിരുന്നു.അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെയാണ് രോഹിത് ചരിത്ര നേട്ടത്തിന് അര്‍ഹനായത്.

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ജയത്തിന്‍റെ ഭാഗമായ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പാകിസ്ഥാന്‍ മുന്‍താരം ഷൊയ്‌ബ് മാലിക്കാണ്. 86 ജയങ്ങളാണ് മാലിക്ക് പാക് പടയ്‌ക്കൊപ്പം നേടിയത്. 73 ജയത്തിന്‍റെ ഭാഗമായ വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാമന്‍.ടി20 ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ ആരാധകരെ ബാറ്റ് കൊണ്ട് തൃപ്‌തിപ്പെടുത്താന്‍ രോഹിത് ശര്‍മയ്‌ക്ക് സാധിച്ചിരുന്നില്ല. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്കായി ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത രോഹിത് രണ്ടാം പന്തില്‍ റണ്‍സ് ഒന്നുമെടുക്കാതെ റണ്‍ ഔട്ട് ആകുകയായിരുന്നു.

ടി20യിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റൻമാർ :

രോഹിത് ശർമ്മ – 36 വർഷം 256 ദിവസം
ശിഖർ ധവാൻ – 35 വർഷം 236 ദിവസം
എംഎസ് ധോണി – 35 വർഷം 52 ദിവസം
സൂര്യകുമാർ യാദവ് – 33 വർഷം 91 ദിവസം
വിരാട് കോലി – 33 വർഷം 03 ദിവസം

Rate this post