പാക്കിസ്ഥാനോട് കളിക്കാനും തോൽക്കാനും ഇന്ത്യക്ക് ഭയമാണോ? : ബിസിസിഐയെ ട്രോളി പിസിബി മുൻ ചെയർമാൻ

ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിനെ മഴ സാരമായി ബാധിച്ചു.നേപ്പാളിനെതിരായ മത്സരത്തിൽ മെൻ ഇൻ ബ്ലൂ വിജയിച്ചപ്പോൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം മഴമൂലം നിർത്തിവെച്ചു.മറുവശത്ത് പാകിസ്ഥാനിൽ മത്സരങ്ങൾ സുഗമമായി നടന്നു.

കൊളംബോയിൽ കനത്ത മഴ പെയ്യുമെന്ന് പ്രവചനമുണ്ട്, ഇത് സൂപ്പർ-ഫോർ സ്റ്റേജ് ഗെയിമുകളും കോണ്ടിനെന്റൽ കപ്പിന്റെ ഫൈനലിനും വലിയ ഭീഷണിയാണ്. കളികൾ മറ്റൊരു വേദിയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഒന്നും അന്തിമമായില്ല. ഇതിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ പരിഹസിചിരിക്കുകയാണ് മുൻ പിസിബി ചെയർമാൻ നജാം സേത്തി.

“മഴ പ്രവചനങ്ങൾ കാരണം അടുത്ത ഇന്ത്യ-പാക് മത്സരം കൊളംബോയിൽ നിന്ന് ഹമ്പൻടോട്ടയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ബിസിസിഐ / എസിസി ഇന്ന് പിസിബിയെ അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ അവർ തീരുമാനം മാറ്റി കൊളംബോ വേദിയായി പ്രഖ്യാപിച്ചു. എന്താണ് നടന്നുകൊണ്ടിരിക്കുന്നത്? പാക്കിസ്ഥാനോട് കളിക്കാനും തോൽക്കാനും ഇന്ത്യക്ക് ഭയമാണോ? മഴയുടെ പ്രവചനം നോക്കൂ,” അദ്ദേഹം പറഞ്ഞു.

പിസിബി നിർദ്ദേശിച്ച ‘ഹൈബ്രിഡ് മൊഡ്യൂൾ’ പ്രകാരമാണ് ഏഷ്യ കപ്പ് നടക്കുന്നത്.അതനുസരിച്ച് 13 ഗെയിമുകളിൽ 4 എണ്ണം പാകിസ്ഥാനിലും ബാക്കി 9 എണ്ണം ലങ്കയിലും കളിക്കും.നയതന്ത്ര കാരണങ്ങളാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കുന്നത് ബിസിസിഐ നിഷേധിച്ചതിനെ തുടർന്നാണ് ഈ രീതി നടപ്പിലാക്കിയത്.ടൂർണമെന്റിലുടനീളം ഇന്ത്യയ്ക്ക് ശ്രീലങ്കയിൽ കളിക്കേണ്ടി വന്നു.