‘സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കിൽ അത് സഞ്ജുവിന്റെയല്ല ഇന്ത്യയുടെ നഷ്ടമാണ്’ : ഗൗതം ഗംഭീർ | Sanju Samson

ഐപിഎൽ 2024 ൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പുറത്തെടുത്തത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി 20 ലോകകപ്പിൽ സഞ്ജുവും ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

നിരവധി മുൻ ക്രിക്കറ്റ് താരങ്ങളും പണ്ഡിറ്റുകളും സാംസണെ ടീമിൽ ഉൾപ്പെടുത്താൻ പിന്തുണക്കുകയും ഇതിനകം ബിസിസിഐയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മെൻ്റർ ഗൗതം ഗംഭീറാണ് ഇപ്പോൾ സഞ്ജുവിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.ഉദ്ഘാടന ഐസിസി ടി20 ലോകകപ്പിൽ ഗംഭീർ ഇന്ത്യയെ പ്രതിനിധീകരിച്ചു, പാക്കിസ്ഥാനെതിരായ ഫൈനലിൽ ഇന്ത്യ കപ്പ് ഉയർത്തുമ്പോൾ ഒരു പ്രധാന ഇന്നിംഗ്സ് കളിക്കുകയും ചെയ്തു.

”സഞ്ജു ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കില്‍ അത് സഞ്ജുവിന്റെ നഷ്ടമല്ല, ഇന്ത്യയുടെ നഷ്ടമാണ്. രോഹിത് ശര്‍മയ്ക്കും വിരാട് കോലിയും ലഭിച്ച പിന്തുണ സഞ്ജുവിനും ലഭിക്കണം. അതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ പിന്തുണച്ചില്ലെങ്കില്‍ നഷ്ടമാവുക ഭാവിയില്‍ ഒന്നാം നമ്പര്‍ ബാറ്ററേ ആയിരിക്കും. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇതുവരെ സഞ്ജുവിനെ പിന്തുണച്ചിട്ടില്ല. ഞാന്‍ തിരഞ്ഞെടുക്കുന്ന ടീമില്‍ സഞ്ജു നാലാമനായിട്ട് ബാറ്റ് ചെയ്യും” ഗംഭീര്‍ പറഞ്ഞു .

ഈ സീസണിൽ ബാറ്റ് കൊണ്ടും വിക്കറ്റ് പിന്നിലും നായകനായും സഞ്ജു മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.9 മത്സരങ്ങളിൽ നിന്ന് 77.00 ശരാശരിയിലും 161.08 സ്‌ട്രൈക്ക് റേറ്റിലും 385 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. നാല് അർധസെഞ്ചുറികളും 36 ഫോറുകളും 17 സിക്‌സറുകളും സഞ്ജു നേടിയിട്ടുണ്ട്.

Rate this post