‘വിരാട് കോഹ്‌ലിയെ ദൈവമാണെന്ന് ആളുകൾ കരുതുന്നത്’ : നവജ്യോത് സിംഗ് സിദ്ധു | Virat Kohli | IPL2024

തൻ്റെ സ്‌ട്രൈക്ക് റേറ്റിനെയും മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിടാനുള്ള കഴിവില്ലായ്മയെക്കുറിച്ചും വിമർശനം ഉയർന്നു വന്നപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റർ വിരാട് കോഹ്‌ലി ഒന്നും മിണ്ടിയില്ല. എന്നാൽ ഞായറാഴ്ച ബംഗളൂരു ടീം ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചതിന് പിന്നാലെ കോലി വിമർശകർക്ക് നേരെ ആഞ്ഞടിച്ചു.

മത്സരത്തിൽ കോഹ്‌ലി 44 പന്തിൽ 70 റൺസ് നേടി പുറത്താവാതെ നിന്നു. ബോക്‌സിൽ ഇരുന്നുകൊണ്ട് ‘വിദഗ്‌ദ്ധ അഭിപ്രായങ്ങൾ’ പറയുന്നവരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. കഴിഞ്ഞ മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ താരം വജ്യോത് സിംഗ് സിദ്ദു കോലിക്ക് പിന്തുണയുമായി രംഗത്തെത്തി.

”കോലി ദൈവമാണെന്നാണ് ആളുകൾ വിചാരിക്കുന്നത്. എന്നാല്‍ അവൻ ഒരു മനുഷ്യനാണ്, അതിനാൽ തന്നെ മനുഷ്യനെപ്പോലെയാവും കളിക്കുക.അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 80 സെഞ്ചുറികള്‍ നേടിയ താരമാണ് കോലി. അതാണ് അവന്‍റെ ശക്തിയും ബലഹീനതയും. ഗുജറാത്തിനെതിരായ മത്സരത്തിലെ അവന്‍റെ പ്രകടനം നമുക്ക് നോക്കാം,ബാക്ക് ഫൂട്ടില്‍ സ്‌പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനമായിരുന്നു അവന്‍ നടത്തിയത്.എത്ര പേര്‍ക്ക് അതു ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ തന്നെ പറയൂ ഒരു ഇടങ്കയ്യന്‍ സ്‌പിന്നറെ കണക്കിന് പ്രഹരിക്കുന്നത് എത്ര പേര്‍ക്ക് ചെയ്യാന്‍ കഴിയും. മറ്റെന്താണ് അവന്‍ ചെയ്യേണ്ടത്?” നവജ്യോത് സിങ്‌ സിദ്ദു പറഞ്ഞു.

“ഇന്നത്തെ ദിവസങ്ങളിൽ ഞാൻ കേൾക്കുന്നത് സ്‌ട്രൈക്ക് റേറ്റാണ്. ആളുകൾ കോഹ്‌ലിയുടെ പിന്നാലെയാണ്. 7 – 15 ഓവറുകൾക്കിടയിൽ റൺസിന്റെ വേഗത കുറയുന്നത് സ്വാഭാവികമാണ്.ഒരു സ്പിന്നറുടെ ഇക്കോണമി-റേറ്റ് ഒരു ഫാസ്റ്റ് ബൗളറെക്കാൾ കുറവാണ്. എന്തുകൊണ്ട്? അവർ ബൗൾ ചെയ്യുന്നത് മധ്യ ഓവറുകളിലാണ്” കോലിയെ പിന്തുണച്ച്‌ കൊണ്ട് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞു.ഗുജറാത്തിനെതിരെ ജയിച്ചതോടെ ബെംഗളുരു പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.ഐപിഎല്ലില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്നും 500 റണ്‍സാണ് വിരാട് കോലി അടിച്ച് കൂട്ടിയിട്ടുള്ളത്. 71 ശരാശരിയുള്ള കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 147 ആണ്.

Rate this post