‘അദ്ദേഹം നീതി പുലർത്തിയിട്ടില്ല’ : ഇന്ത്യയുടെ നായകനെന്ന നിലയിൽ രോഹിത് ശർമ്മയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നതായി സുനിൽ ഗാവസ്‌കർ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പലപ്പോഴായി മുൻ താരങ്ങളിൽ നിന്നും ക്രിക്കറ്റ് പണ്ഡിറ്റുകളിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ടായിരുന്നു. കോഹ്‌ലിക്ക് പകരം രോഹിത് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തെത്തിയതുമുതൽ ദേശീയ ടീം ടി20 ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റു.

അടുത്തിടെ നടന്ന ഒരു ആശയവിനിമയത്തിൽ രോഹിതിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ഗവാസ്‌കർ ചോദ്യങ്ങൾ ഉന്നയിച്ചു.കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനൊപ്പം അഞ്ച് കിരീടങ്ങൾ നേടിയിട്ടുള്ള ക്യാപ്റ്റൻ എന്ന ഖ്യാതിയോട് അദ്ദേഹം നീതി പുലർത്തിയിട്ടില്ലെന്ന് പറഞ്ഞു.രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ തൃപ്തരല്ലെന്നും അദ്ദേഹത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

“ഞാൻ രോഹിതിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ചു. ഇന്ത്യയിലെ പ്രകടനത്തിൽ കുഴപ്പമില്ലെങ്കിലും വിദേശത്ത് നിരാശയാണ് നൽകിയത്.ടി20 ഫോർമാറ്റിൽ ഐ‌പി‌എല്ലിലെ എല്ലാ അനുഭവസമ്പത്തും, ക്യാപ്റ്റനെന്ന നിലയിൽ നൂറുകണക്കിന് മത്സരങ്ങൾ, മികച്ച ഐ‌പി‌എൽ താരങ്ങളുടെ മിശ്രിതവും ഉണ്ടായിട്ടും ഫൈനൽ വരെ എത്താൻ കഴിയാത്തത് നിരാശാജനകമാണ്, ”ഗവാസ്‌കർ പറഞ്ഞു.18 മാസത്തിലേറെയായി രോഹിത് ശർമ്മ ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനായി നിയമിതനായിട്ട്. ചില പരമ്പര വിജയങ്ങളും ബോർഡർ-ഗവാസ്‌കർ ട്രോഫിയും മാത്രമാണ് എടുത്തു പറയാവുന്ന നേട്ടങ്ങൾ.

കോഹ്‌ലിയുടെ പിൻഗാമിയായി ക്യാപ്റ്റനായി എത്തിയപ്പോൾ ഐസിസി വെള്ളിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിടാൻ അദ്ദേഹത്തിന് കഴിയും എന്ന് പലരും കരുതി. ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ രോഹിതിന്റെ ഇന്ത്യക്ക് രണ്ട് അവസരങ്ങൾ ഉണ്ടായിരുന്നു – കഴിഞ്ഞ വർഷം T20 ലോകകപ്പും കഴിഞ്ഞ മാസം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും – എന്നാൽ രണ്ട് അവസരങ്ങളിലും പരാജയപെട്ടു.കൂടാതെ ഏഷ്യാ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല,സൂപ്പർ 4-ൽ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റത്. കഴിഞ്ഞ ഒരു വർഷത്തിനിടെ, രോഹിതിന്റെ നിയമനത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ഏകദേശം 10 ചുവടുകൾ പിന്നോട്ട് പോയതുപോലെയാണ്.

Rate this post