‘എനിക്ക് മറഡോണയുടെയോ പെലെയുടെയോ കളി കാണാൻ കഴിഞ്ഞില്ല, പക്ഷേ എന്റെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരെ കാണുന്നത് ഞാൻ ആസ്വദിച്ചു’ :കാസെമിറോ

തന്റെ തലമുറയിലെ ഏറ്റവും മികച്ചവരെന്ന് താൻ കരുതുന്ന മൂന്ന് കളിക്കാരെ തെരഞ്ഞെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ.ബ്രസീൽ ഇന്റർനാഷണൽ മാധ്യമപ്രവർത്തകനായ ലൂയിസ് ഫിലിപ്പ് കാസ്ട്രോയുമായുള്ള അഭിമുഖത്തിനിടെയാണ് കാസെമിറോ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരെ തെരെഞ്ഞെടുത്തത്.

“എനിക്ക് മറഡോണയുടെയോ പെലെയുടെയോ കളി കാണാൻ കഴിഞ്ഞില്ല, പക്ഷേ എന്റെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരായ മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവരെ കാണുന്നത് ഞാൻ ആസ്വദിച്ചു” ബ്രസീലിയൻ പറഞ്ഞു.മിഡ്ഫീൽഡർ മെസ്സിക്കൊപ്പം കളിച്ചിട്ടില്ലെങ്കിലും റൊണാൾഡോയുടെയും നെയ്മറിന്റെയും അതേ ടീമിൽ അദ്ദേഹം ഉണ്ടായിരുന്നു. റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും റൊണാൾഡോക്കൊപ്പം കളിച്ച 31 കാരൻ ബ്രസീൽ ടീമിൽ നെയ്മറുടെ സഹ താരമാണ്.

റൊണാൾഡോയ്‌ക്കൊപ്പം 122 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്രസീലിനൊപ്പം നെയ്മറുമായി 53 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.മെസ്സിയുടെ അതേ ടീമിൽ കാസെമിറോ ഉണ്ടായിരുന്നില്ലെങ്കിലും, മുൻ ബാഴ്‌സലോണ താരത്തിനെതിരെ 20 തവണ കളിച്ചിട്ടുണ്ട്. മെസ്സിക്കെതിരെ എട്ട് മത്സരങ്ങൾ ജയിക്കുകയും നാലെണ്ണം സമനിലയിൽ അവസാനിച്ചു.അർജന്റീന ഫുട്ബോളിന്റെ ഒരു യുഗത്തെ മെസ്സി നിർവചിച്ചിട്ടുണ്ടെന്ന് കാസെമിറോ പറഞ്ഞു.“മെസ്സി ഒരു യുഗം സൃഷ്ടിച്ചു ,ഫുട്ബോളിനെ സ്നേഹിക്കുന്നവൻ മെസ്സിയെ സ്നേഹിക്കും. അദ്ദേഹത്തിനെതിരെ കളിക്കുന്നത് സന്തോഷകരമായിരുന്നു” കാസേമിറോ പറഞ്ഞു.

“ഇല്ല, ഞാൻ മത്സരം കണ്ടിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ ഞങ്ങളുടെ പുറത്താകലിനു ശേഷം ഒരു മാസത്തോളം ഞാൻ ടിവി കണ്ടിരുന്നില്ല, അത് വേദനയുണ്ടാക്കിയിരുന്നു. എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളായ ലിസാൻഡ്രോ മാർട്ടിനസ് ടൂർണമെന്റ് വിജയിച്ചു. ബഹുമാനത്തോടു കൂടിത്തന്നെ ഞാൻ താരത്തെ അഭിനന്ദിച്ചു. എന്റെ സുഹൃത്തുക്കളിൽ അർഹതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് ലിസാൻഡ്രോയാണ്.”ഫൈനലിൽ അർജന്റീനക്ക് പിന്തുണ നൽകിയിരുന്നോ എന്നു ചോദിച്ചപ്പോൾ കസമിറോ പറഞ്ഞു.

പിഎസ്ജി വിട്ട ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് മാറുന്ന തിനാൽ ഇരുവർക്കും അന്താരാഷ്ട്ര ഗെയിമുകളിൽ മാത്രമേ ഏറ്റുമുട്ടാൻ കഴിയൂ.

Rate this post