‘ഹാർദിക്ക് 100 ശതമാനം ഫിറ്റല്ല’ : സിഎസ്ക്കെതിരെയുള്ള തോൽവിക്ക് ശേഷം മുംബൈ നായകൻ്റെ ഫിറ്റ്നസ് ചോദ്യം ചെയ്ത് ഗിൽക്രിസ്റ്റ് | IPL2024
വാങ്കഡെ സ്റ്റേഡിയത്തിൽ സിഎസ്കെയ്ക്കെതിരായ ഐപിഎൽ 2024 മത്സരത്തിൽ അവസാന ഓവറിൽ എംഎസ് ധോണിയുടെ തുടർച്ചയായ മൂന്ന് സിക്സറുകൾ ഉൾപ്പെടെ 20 റൺസ് ആണ് മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ട്യ വഴങ്ങിയത്.നേരത്തെ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും പാണ്ട്യയുടെ ബൗളിംഗിനെതിരെ കടുത്ത വിമർശനം ഉയർന്നു വന്നു.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കറും അദ്ദേഹത്തിൻ്റെ ബൗളിംഗും ക്യാപ്റ്റൻസിയും “സാധാരണ” എന്ന് ലേബൽ ചെയ്യുകയും അദ്ദേഹത്തിൻ്റെ പന്തുകളുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്യുകയും ചെയ്തു.ഇതിഹാസ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസ്സിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
നിശ്ചയദാർഢ്യം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ശാരീരികമായി 100 ശതമാനം പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമായിരുന്നു എന്ന് ഗിൽക്രിസ്റ്റ് പറഞ്ഞു.പ്രതീക്ഷിക്കുന്ന തരത്തിലുള്ള മൂർച്ചയും സ്ഥിരതയും ഇല്ലാത്ത ബൗളിംഗ് ആയിരുന്നു പാണ്ട്യയുടേതെന്നും അദ്ദേഹം പറഞ്ഞു.
#ChennaiSuperKings beat Mumbai Indians by 20 runs.
— Cricket Freaks🧾 (@CricketFreaks7) April 15, 2024
By Those 20 runs 🔥🔥#MSDhoni #DHONI𓃵 #MIvCSK #HardikPandya #ChennaiSuperKings#Dube Kohli Harsha#RohitSharma𓃵 #RohitSharmapic.twitter.com/pAgcAyByDh
“ഹാർദിക് പാണ്ഡ്യയുടെയും ബൗളിംഗിൻ്റെയും ഒരേയൊരു പോസിറ്റീവ്, വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു എന്നതാണ്. ഞാൻ ക്യാപ്റ്റനാണ് ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് അദ്ദേഹം തീരുമാനിച്ചു. പാണ്ട്യക്ക് 100 ശതമാനം ഫിറ്റ്നസ് ഉള്ളതായി എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ബൗളിങ്ങിനെ ഫിറ്റ്നസ് കാര്യമായി ബാധിച്ചിട്ടുണ്ട്” ഗിൽക്രിസ്ട്ട പറഞ്ഞു.