ക്രിയേറ്റീവ് മിഡ്ഫീൽഡർ എന്ന നിലയിൽ ബാഴ്‌സലോണയ്ക്ക് ഏറ്റവും യോജിച്ച താരമായിരിക്കും അർജന്റീനിയൻ|Giovani Lo Celso

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച മൂന്നു താരങ്ങളെ ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. ഇൽകെ ഗുണ്ടോഗൻ, ഇനിഗോ മാർട്ടിനെസ്, വിറ്റർ റോക്ക് എന്നിവരെ ഇതിനകം ബാഴ്സ ടീമിനിലെത്തിച്ചു.സെർജിയോ ബുസ്‌കെറ്റ്‌സിന് പകരക്കാരനായ ഓറിയോൾ റോമിയും അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ചേരുമെന്ന് ബാഴ്സയിൽ പ്രതീക്ഷിക്കുന്നു.

എന്നാൽ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ ബാഴ്സലോണ തയ്യാറല്ല.മാറ്റ്യു അലെമാനിയും ഡെക്കോയും കൂടുതൽ താരങ്ങളാക്കായുള്ള തിരച്ചിലിലാണ്.ഈ ആഴ്ച ആദ്യം ജോവാൻ ലാപോർട്ട വെളിപ്പെടുത്തിയതുപോലെ സേവി ഹെർണാണ്ടസ് ബാഴ്‌സലോണയോടുള്ള തന്റെ ആവശ്യങ്ങൾ വിശദീകരിച്ചു. രണ്ട് മിഡ്ഫീൽഡർമാരെയും ഒരു പുതിയ റൈറ്റ് ബാക്കിനെയും ടീമിലെത്തിക്കാൻ സാവി ആവശ്യപെട്ടിട്ടുണ്ട്.ഒരു ക്രിയേറ്റീവ് മിഡ്‌ഫീൽഡറെ സൈൻ ചെയ്യാൻ സാവി ആഗ്രഹിക്കുന്നു.

ബെർണാഡോ സിൽവയെയാണ് സാവി ലക്ഷ്യമിടുന്നത്. എന്നാൽ താരത്തെ സ്വന്തമാക്കുന്നതിൽ നിന്നും ബാഴ്സ പിന്നോട്ട് പോയിരിക്കുകയാണ്. കാരണം പോർച്ചുഗീസ് താരത്തിന്റെ ഉയർന്ന വിലയാണ്. ബാഴ്സലോണ ലക്ഷ്യമിടുന്ന മറ്റൊരു താരം അര്ജന്റീന മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയാണ്. ബാഴ്‌സലോണയ്ക്ക് കൂടുതൽ സാമ്പത്തികമായി ലാഭകരമായ ഓപ്ഷനാണ് ലോ സെൽസോ.ഈ സമ്മറിൽ അർജന്റീന താരത്തെ വിൽക്കാൻ ടോട്ടൻഹാം ഹോട്‌സ്‌പർ ആഗ്രഹിക്കുന്നതിനാൽ, ലാലിഗ ചാമ്പ്യൻമാർക്ക് അവരുടെ നീക്കം നടത്താൻ ഇത് അവസരമൊരുക്കും.

ഒരു ക്രിയേറ്റീവ് മിഡ്ഫീൽഡർ എന്ന നിലയിൽ, ലോ സെൽസോ ബാഴ്‌സലോണയ്ക്ക് യോജിച്ച താരമായിരിക്കും. മിഡ്ഫീല്ഡറുടെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് പോലെ താരമൊരു ക്രിയേറ്റീവ് പ്ലെയറാണ് അവസരങ്ങൾ സൃഷ്ടിക്കാനും മിടുക്കനാണ്.ഈ വർഷമാദ്യം പെദ്രിയും ഔസ്മാൻ ഡെംബലെയും പരിക്കേറ്റപ്പോൾ പകരക്കാരനില്ലാതെ ബാഴ്സ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് കാണാൻ കഴിയും. അവരുടെ അഭാവം പ്രത്യേകിച്ച് റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഫോമിനെ ബാധിച്ചു. എന്നാൽ ലോ സെൽസോയെ കൊണ്ടുവന്നാൽ ആ ശൂന്യത നികത്താൻ കഴിയും.

“എട്ടാം നമ്പർ” റോളിന്റെ ഓപ്ഷനുകളായി ബാഴ്‌സലോണയിൽ ഇതിനകം പെഡ്രി, ഗവി, ഗുണ്ടോഗൻ എന്നിവരുണ്ടെന്ന് കണക്കിലെടുത്ത് ലോ സെൽസോ ഒരു സ്ഥിരം സ്റ്റാർട്ടറാകാൻ സാധ്യതയില്ലെങ്കിലും താരം ടീമിന് ഒരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല.ലെവൻഡോസ്‌കി, ഗുണ്ടോഗൻ, പെഡ്രി, ഡെംബെലെ, റാഫിൻഹ എന്നിവരെല്ലാം ലോ സെൽസോയ്‌ക്കൊപ്പം ഇണങ്ങും എന്ന കാര്യത്തിൽ സംശയമില്ല.ക്ലെമന്റ് ലെങ്‌ലെറ്റിനെ സ്ഥിരമായി സൈൻ ചെയ്യാൻ ടോട്ടൻഹാം ആഗ്രഹിക്കുന്നതിനാൽ ഒരു സ്വാപ്പ് ഡീലിലൂടെ ലോ സെൽസോയിൽ ഒപ്പിടാൻ ബാഴ്‌സലോണയ്ക്ക് സാധിക്കും.

Rate this post