‘മാക്സ്‍വെൽ മാജിക്ക്’ : വെടിക്കെട്ട് സെഞ്ചുറിയുമായി ഓസ്‌ട്രേലിയക്ക് അവിശ്വസനീയ ജയം നേടികൊടുത്ത് ഗ്ലെൻ മാക്സ്‍വെൽ | Glenn Maxwell

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. മൂന്നാം മത്സരത്തിൽ അഞ്ചു വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് ഋതുരാജ് ആയിരുന്നു. ഋതുരാജ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി.

എന്നാൽ ഓസ്ട്രേലിയക്കായി ഗ്ലെൻ മാക്സ്വെൽ ഒരു തകർപ്പൻ സെഞ്ച്വറി പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യൻ പരാജയം അറിയുകയായിരുന്നു. അവസാന ഓവറുകളിലെ ഇന്ത്യൻ ടീമിന്റെ മോശം ബോളിംഗ് പ്രകടനവും ഇന്ത്യയ്ക്ക് വിനയായി മാറി. ഈ വിജയത്തോടെ പരമ്പര 2-1 എന്ന നിലയിൽ എത്തിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശാജനകമായ പരാജയം തന്നെയാണ് ഇത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തകർച്ചയോടെ ആയിരുന്നു തുടക്കം. ജയിസ്വാളിന്റെയും(6) ഇഷാൻ കിഷന്റെയും(0) വിക്കറ്റുകൾ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം ഇന്ത്യ തകരുന്ന സമയത്താണ് ഋതുരാജ് നായകൻ സൂര്യകുമാറുമൊത്ത് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. സൂര്യകുമാർ മത്സരത്തിൽ 39 റൺസ് നേടി. സൂര്യ പുറത്തായ ശേഷം ക്രീസിലെത്തിയ തിലക് വർമയും ഋതുരാജിന് മികച്ച പിന്തുണ നൽകി. മത്സരത്തിൽ ഋതുരാജ് ഒരു തകർപ്പൻ സെഞ്ചുറിയാണ് സ്വന്തമാക്കിയത്. 57 പന്തുകളിൽ 123 റൺസായിരുന്നു ഋതുരാജിന്റെ സമ്പാദ്യം. ഇന്നിംഗ്സിൽ 13 ബൗണ്ടറികളും 7 സിക്സറുകളും ഉൾപ്പെട്ടു. ഇങ്ങനെ ഇന്ത്യ 222 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കും തകർപ്പൻ തുടക്കം തന്നെയാണ് ട്രാവസ് ഹെഡ് നൽകിയത്. പവർപ്ലേ ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ ഹെഡിന് സാധിച്ചു. 18 പന്തുകളിൽ 35 റൺസാണ് ഹെഡ് നേടിയത്. എന്നാൽ പിന്നീടെത്തിയ ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. ശേഷം മാക്സ്വെല്ലണ് ഓസ്ട്രേലിയക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. ഇന്ത്യൻ ബോളർമാരെ പരമാവധി അടിച്ചകറ്റാൻ മാക്സ്വെല്ലിന് സാധിച്ചു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയും മാക്സ്വൽ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 48 പന്തുകളിൽ 104 റൺസാണ് മാക്സ്വെൽ അടിച്ചുകൂട്ടിയത്. ഇതോടെ അവസാന പന്തിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കി.

4.5/5 - (2 votes)