ഓസ്‌ട്രേലിയയ്‌ക്കെതിരായ തോൽവിക്ക് കാരണം മഞ്ഞുവീഴ്ചയെന്ന് സൂര്യകുമാർ യാദവ് | India vs Australia

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മൂന്നാം ടി20 യിൽ ഇന്ത്യക്ക് തോൽവി നേരിട്ടിരിക്കുകായാണ്. മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം നേടി. 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഇതോടെ പരമ്പരയില്‍ ആദ്യ ജയത്തോടെ ഓസീസ് 2-1 എന്ന നിലയിലലെത്തി. രണ്ട് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. 48 പന്തുകള്‍ മാത്രം നേരിട്ട മാക്‌സ്‌വെല്‍ എട്ട് വീതം സിക്സും ഫോറുമടക്കം 104 റണ്‍സോടെ പുറത്താകാതെ നിന്നു. എട്ട് സിക്സും എട്ട് ഫോറുമഖയിരുന്നു മാകസ്‌വെല്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 222 റൺസിന്റെ കൂറ്റൻ സ്‌കോർ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് തന്റെ ബൗളർമാരെ പ്രതിരോധിച്ചു.

മത്സരത്തിൽ മഞ്ഞ് വീഴ്ച്ച കാരണമാണ് ഇന്ത്യ പരാജയപ്പെട്ടതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് പറഞ്ഞു. രണ്ടാമത് ബൗൾ ചെയ്തപ്പോൾ ഡ്യൂ ഫാക്ടർ ഉള്ളത് കൊണ്ട് ബൗളർമാർക്ക് കാര്യമായി സഹായം ലഭിച്ചില്ലെന്ന് സൂര്യ പറഞ്ഞു.“എത്രയും വേഗം മാക്സിയെ പുറത്താക്കനായിരുന്നു പ്ലാൻ. ഇത്രയും മഞ്ഞുവീഴ്ചയുള്ളപ്പോൾ 220 പ്രതിരോധിക്കാൻ ബൗളർമാർക്ക് എന്തെങ്കിലും നൽകണം. ഓസ്‌ട്രേലിയ എപ്പോഴും കളിയിലുണ്ടായിരുന്നു. ഞങ്ങൾ മാക്സിയെ വേഗത്തിൽ പുറത്താക്കാൻ ശ്രമിക്കടണമെന്നു കളിക്കാരോട് പറഞ്ഞു, പക്ഷേ അത് സംഭവിച്ചില്ല” സൂര്യകുമാർ യാദവ് പറഞ്ഞു.

അവസാന രണ്ട് ഓവറിൽ ഓസ്‌ട്രേലിയക്ക് വിജയിക്കാൻ 43 റൺസ് വേണ്ടിയിരുന്നു, ഇന്ത്യ വിജയിക്കുമെന്ന് തോന്നിച്ചു. എന്നിരുന്നാലും, മാക്‌സ്‌വെല്ലും വെയ്‌ഡും ഒരിക്കലും വിട്ടുകൊടുത്തില്ല.അവസാന രണ്ട് ഓവറിൽ യഥാക്രമം 22, 23 റൺസാണ് അക്സറിനെയും പ്രശസ്ത് കൃഷ്ണയെയും അടിച്ചെടുത്തത്.എന്ത് കൊണ്ടാണ് 19 ഓവർ അക്സർ പട്ടേലിന് നൽകിയതെന്ന ചോദ്യത്തിന് അദ്ദേഹം നിർണ്ണായക മത്സരങ്ങൾക്ക് അവസാന ഓവറുകൾ എറിഞ്ഞ് പരിചയ സമ്പത്തുള്ള ബൗളർ ആണെന്നും സൂര്യ പറഞ്ഞു.

ആദ്യ മൂന്ന് ഓവറിൽ നിന്ന് 19 റൺസ് മാത്രമാണ് അക്‌സർ വിട്ടുകൊടുത്തത്.എന്നാൽ 19-ാം ഓവറിൽ പട്ടേൽ 23 റൺസ് പിറന്നതോടെ നീക്കം തിരിച്ചടിയായി.കനത്ത മഞ്ഞുവീഴ്ചയുണ്ടെന്നും ബൗളർമാർക്ക് യോർക്കറുകൾ കൊണ്ടുവരാൻ ബുദ്ധിമുട്ടാണെന്നും മാക്സ്വെൽ പറഞ്ഞു.

Rate this post