ഗോൾഡൻ ബൂട്ട് റേസിൽ പെരേര ഡയസിനെ മറികടന്ന് ഒന്നാം സ്ഥാനം നേടി ഡിമിട്രിയോസ് ഡയമന്റകോസ് |Kerala Blasters | Dimitrios Diamantakos

ഡിമിട്രിയോസ് ഡയമന്റകോസ് ഗോളടിച്ച ഒരു മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തോറ്റിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിലും ഇത് വ്യത്യസ്തമായിരുന്നില്ല.ആദ്യ പകുതിയിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമന്റകോസ് നേടിയ തകർപ്പൻ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

കൊൽക്കത്തൻ ക്ലബിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയം കൂടിയാണിത്.ഫോമിലുള്ള ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും മോഹൻ ബഗാന് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും മാർക്കോ ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിലുള്ള കേരള പ്രതിരോധത്തിനെതിരേ അവർക്ക് അവസരം ലഭിച്ചില്ല.അതേസമയം മോഹൻ ബഗാൻ ഗോൾ കീപ്പർ വിശാൽ കൈത്തിനെ തോൽപ്പിക്കാൻ ഡയമന്റകോസിന് 9 മിനിറ്റ് മതിയായിരുന്നു.ഡയമെന്റക്കോസിന്റെ അസാധാരണ ഡ്രിബ്ലിങ് മികവിന്റെയും ഷൂട്ടിങ് പാടവത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു ഈ ഗോള്‍.

ഇടതു വിങിലൂടെ പന്തുമായി കയറിയ ഡയമെന്റെക്കോസിനെ തടയാന്‍ ബഗാന്റെ മൂന്നു പേര്‍ ശ്രമിച്ചെങ്കിലും അവരെയെല്ലാം മറികടന്ന് ടൈറ്റ് ആംഗിളില്‍ നിന്നും ഒരു ഇടംകാല്‍ ബുള്ളറ്റ് ഷോട്ടിലൂടെ ദിമി വല ചലിപ്പിച്ചു.താരത്തിന്റെ ഈ സീസണിന്റെ ഏഴാമത്തെ ഗോളായിരുന്നു ഇത്.ഗോൾഡൻ ബൂട്ട് റേസിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം ജോർജ് പെരേര ഡയസിനെക്കാൾ മുന്നിലെത്താൻ ദിമിക്ക് സാധിച്ചു.ഡയമന്റകോസ് നയിക്കുന്ന ആക്രമണ നിരായുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായി മാറിയിരിക്കുന്നു. ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയാവുകയും ചെയ്‌ത താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും ദിമിയാണ്. 7 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഇതുവരെ 9 ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്.

ഐഎസ്എല്ലിൽ ഇതുവരെ കളിച്ച പതിനൊന്നു ടീമുകൾക്കെതിരെയും ഗോൾ നേടിയ താരമെന്ന റെക്കോർഡ് ദിമിത്രിയോസ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ പത്തും ഈ സീസണിൽ 7 ഗോളുകൾ നേടിയതോടെ പതിനാറു ഗോളുകളാണ് ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി ലീഗിൽ നേടിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ് സ്കോററാണ് ഡയമെന്റക്കോസ്. ഇന്നലത്തെ വിജയത്തോടെ 26 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ ഒന്നാമതെത്തി. 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത് . 19 പോയിന്റുമായി അഞ്ചാമതാണ് മോഹന്‍ ബഗാന്‍.

4.9/5 - (50 votes)