‘ആരാധകരുടെ ദൃഢമായ പിന്തുണയാണ് ടീമിന്റെ ഉയിർത്തെഴുന്നേൽപ്പിൽ പ്രധാന പങ്കുവഹിച്ചത്’ :ഇവാൻ വുകോമാനോവിച്ച് | Kerala Blasters

കരുത്തരായ മോഹൻ ബഗാനെ കൊൽക്കത്തയുടെ മണ്ണിൽ പരാജയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് നേടിയ ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം. താരത്തിന്റെ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്.

ഐഎസ്എൽ ടോപ് സ്കോർ പട്ടികയിൽ ഒന്നാമനാണ് ദിമി. വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് തന്റെ ടീമിന്റെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു.ഈ മാസം നാല് മത്സരങ്ങളിൽ മൂന്നെണ്ണം വിജയിക്കുകയും എഫ്‌സി ഗോവയ്‌ക്കെതിരെ മാത്രം പരാജയം ഏറ്റുവാങ്ങുകയും ചെയ്‌ത ഈ വർഷം മികച്ച രീതിയിൽ പൂർത്തിയാക്കിയതിൽ ഇവാൻ സന്തോഷം പ്രകടിപ്പിച്ചു.ഐഎസ്എല്ലിൽ മോഹൻ ബഗാൻ എസ്‌ജിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ ജയമാണ് ഇന്നലെ കുറിച്ചത്.

“മോഹൻ ബഗാൻ എസ്‌ജി ആധിപത്യം സ്ഥാപിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവർക്ക് ഒരു മികച്ച ടീമുണ്ട്.അതിനാൽ വീണ്ടും ഞങ്ങൾ സന്തോഷവാനാണ്, കാരണം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇവിടെ വിജയിച്ചിട്ട് വളരെക്കാലമായി. യഥാർത്ഥത്തിൽ ഞാൻ ഇന്ത്യയിൽ എത്തിയതിന് ശേഷം ആദ്യമായി ഞങ്ങൾ മോഹൻ ബഗാൻ എസ്ജിക്ക് എതിരായി വിജയിച്ചു.ഞങ്ങൾ അതിൽ വളരെ സന്തുഷ്ടരാണ്” ഇവാൻ പറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരുടെ പിന്തുണയെക്കുറിച്ചും ഇവാൻ സംസാരിച്ചു.

“ആരാധകരെ ഒരിക്കലും വ്യാജമായി നിർമിക്കാൻ കഴിയില്ല ,ക്ലബ്ബിനുള്ളിൽ നിന്ന് നല്ല വികാരങ്ങളും പോസിറ്റീവ് കാര്യങ്ങളും അവർക്ക് അനുഭവപ്പെടുന്നു. ജനങ്ങളും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ബന്ധം ശക്തമാണ്. അവർ ടീമുമായും കളിക്കാരുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു” പരിശീലകൻ പറഞ്ഞു.

ആരാധകരുടെ അചഞ്ചലമായ പിന്തുണയാണ് ടീമിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രധാന പങ്കുവഹിച്ചതെന്നും കോച്ച് പറഞ്ഞു. “കൊച്ചിയിൽ ഞങ്ങളുടെ സ്റ്റേഡിയത്തിൽ കാണികളുടെ മുന്നിൽ കളിക്കുന്നത് വിലമതിക്കാനാവാത്തതാണ്. അവരുടെ ഊർജവും ടീമുമായുള്ള ബന്ധവും കളിക്കളത്തിൽ മികച്ച പ്രകടനം നടത്താൻ കളിക്കാരെ പ്രേരിപ്പിക്കുന്നു, ”അദ്ദേഹം

“ഞാൻ ISLൽ എത്തിയതിന് ശേഷം, ഞങ്ങളുടെ ക്ലബ്ബിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ പുനർ നിർവചിച്ചു, പ്രത്യേകിച്ച് യുവ കളിക്കാരിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സമീപകാലത്ത് ഞങ്ങളുടെ യുവ പ്രതിഭകൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനമുണ്ട്” ഇവാൻ പറഞ്ഞു.

Rate this post