ഇന്ത്യ ലോകകപ്പ് നേടുന്നതിന് എന്താണ് വേണ്ടതെന്ന് ഹർഭജൻ സിംഗ് വെളിപ്പെടുത്തുന്നു |India

ഒക്ടോബറിലും നവംബറിലും ഐസിസി ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. സ്വന്തം മണ്ണിൽ കിരീടം നേടുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ഐസിസി ഇവെന്റുകളിൽ അടുത്തകാലത്തായി ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ല.ലോകകപ്പ് നേടാനുള്ള സാധ്യത വർധിപ്പിക്കാൻ ടീമെന്ന നിലയിൽ വലിയ ടൂർണമെന്റുകൾ ഇന്ത്യ കളിക്കേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് അഭിപ്രായപ്പെട്ടു.

ന്യൂസ് 24 സ്‌പോർട്‌സിനോട് സംസാരിച്ച ഹർഭജൻ ഇന്ത്യ ഒരു ടീമെന്ന നിലയിൽ വലിയ ടൂർണമെന്റുകൾ കളിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.വലിയ ടൂർണമെന്റുകളിൽ തിരിച്ചടിക്കാനും സമ്മർദ്ദം ആഗിരണം ചെയ്യാനുമുള്ള കഴിവ് സ്ക്വാഡിലെ ഏതാനും കളിക്കാർ പ്രകടിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. 2013ൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ നടന്ന ഐസിസി വിജയത്തിന് ശേഷം ഒരു ദശാബ്ദത്തിലധികമായി ഇന്ത്യയ്ക്ക് ഐസിസി ട്രോഫി ലഭിച്ചിട്ടില്ല.

“2015ലും 2019ലും ഞങ്ങൾ സെമി ഫൈനൽ വരെ കളിച്ചു പക്ഷെ ഐസിസി ട്രോഫി വന്നില്ല. സമ്മർദം ഉൾക്കൊണ്ട് തിരിച്ചുവരാനുള്ള കഴിവ് ഒരുപക്ഷേ ഒന്നോ രണ്ടോ കളിക്കാരിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഒരു ടീമെന്ന നിലയിൽ വലിയ ടൂർണമെന്റുകൾ കളിക്കേണ്ടതുണ്ട്,” ഹർഭജൻ പറഞ്ഞു.ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ ടീം വിജയിക്കണമെങ്കിൽ എല്ലാവരും ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് നടക്കണമെന്നും അദ്ദേഹം പറഞ്ഞു. 2023ലെ ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഒക്‌ടോബർ എട്ടിന് ഓസ്‌ട്രേലിയയെ നേരിടും.

” ഞങ്ങൾക്ക് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും ഉണ്ട് – അവർ വലിയ കളിക്കാരാണ്, എന്നാൽ ഈ മൂന്ന് കളിക്കാർക്കൊപ്പം ബാക്കി എട്ട് മുതൽ പത്ത് വരെ കളിക്കാരും ടീം മാനേജ്‌മെന്റും എല്ലാവരും ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് നടക്കണം,” ഹർഭജൻ കൂട്ടിച്ചേർത്തു.ഒരു ടീം ഒരു യൂണിറ്റായി കളിക്കുകയാണെങ്കിൽ അവർക്ക് വലിയ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് മുൻ സ്പിന്നർ പറഞ്ഞു.ജൂൺ 20 ന് പോർട്ട് ഓഫ് സ്പെയിനിലെ ക്യൂൻസ് പാർക്ക് ഓവലിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടാൻ ഒരുങ്ങുകയാണ്.

Rate this post