പ്രീസീസണിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ |Cristiano Ronaldo

പ്രീ സീസൺ മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി അൽ നാസർ. സ്പാനിഷ് ക്ലബ് സെൽറ്റ വീഗൊ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ആൻ നാസറിനെ കീഴടക്കിയത്.പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ നേരത്തെ രണ്ട് മത്സരങ്ങളിൽ പോർച്ചുഗലിലെ ടീമുകളോട് അൽ നാസർ വിജയം നേടിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രീസീസണിലെ ആദ്യ മത്സരം കൂടിയായിരുന്നു ലാലിഗ ക്ലബ്ബിനെതിരെ നടന്നത്.ആദ്യ പകുതിയിലെ മാന്യമായ പ്രകടനം നടത്തി അൽ നാസർ സെൽറ്റയെ ഗോൾരഹിത സമനിലയിൽ എത്തിച്ചെങ്കിലും, രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു.ഗോൾരഹിതമായി അവസാനിച്ച ആദ്യപകുതിക്ക് ശേഷം നിരവധി മാറ്റങ്ങൾ രണ്ടു ടീമുകളും വരുത്തിയിരുന്നു. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോക്ക് ഗോൾ നേടാൻ മികച്ചൊരു അവസരം ലഭിച്ചെങ്കിലും മുതൽക്കാനായില്ല.

റൊണാൾഡോ രണ്ടാം പകുതിയിൽ കളിച്ചിരുന്നില്ല. അൻപത്തിയൊന്നാം മിനുട്ടിൽ അൽ നസ്ർ താരം അൽ അംറിക്ക് ചുവപ്പുകാർഡ് ലഭിച്ചതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അതിനു ശേഷം തുടർച്ചയായ ഗോളുകൾ അടിച്ചു കൂട്ടിയ സെൽറ്റ വീഗൊ എഴുപത്തിനാലാം മിനുട്ടിൽ തന്നെ അഞ്ചു ഗോൾ നേടി. മിഗ്വൽ റോഡ്രിഗസം സ്ട്രാൻഡ് ലാർസനും രണ്ടു ഗോൾ നേടിയപ്പോൾ ഒരു ഗോൾ ഗെയിൽ അലോൻസോയുടെ വകയായിരുന്നു.

യൂറോപ്യൻ പവർഹൗസുകളായ ബെൻഫിക്ക, PSG, 2022 ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്റർ മിലാൻ എന്നിവർക്കെതിരായ തുടർന്നുള്ള പ്രീ-സീസൺ മത്സരങ്ങൾ.

Rate this post