‘ടെസ്റ്റിൽ ആ താരത്തെക്കാൾ മികച്ച ബാറ്റർ ഇന്ത്യക്കില്ല, എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കിയത്’ : ഹർഭജൻ സിംഗ് | SA vs IND

സൗത്ത് ആഫ്രിക്കക്കെതിരെയുക്ക ആദ്യ ടെസ്റ്റിൽ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ ഇന്നിഗ്‌സിനും 32 റൻസിനുമാണ് സൗത്ത് ആഫ്രിക്ക വിജയം നേടിയത്. മത്സരം തോറ്റതിന് പിന്നാലെ ടെസ്റ്റ് പരമ്പരയിൽ വെറ്ററൻമാരായ അജിങ്ക്യ രഹാനെയെയും ചേതേശ്വര് പൂജാരയെയും ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ സ്പിന്നർ ഹർഭജൻ സിംഗ് രംഗത് വന്നിരിക്കുകയാണ്.

ആദ്യ ടെസ്റ്റിൽ മൂന്ന് ദിവസത്തിനുള്ളിൽ വിജയം നേടിയതോടെ ദക്ഷിണാഫ്രിക്കയിൽ തങ്ങളുടെ കന്നി ടെസ്റ്റ് പരമ്പര നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾ പ്രോട്ടീസ് തകർത്തു.2023 ന്റെ ആദ്യ മാസങ്ങളിൽ പൂജാരയും രഹാനെയും ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ടീമിൽ ഇടം പിടിച്ചില്ല.ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിയിലാണ് പൂജാര തന്റെ അവസാന ടെസ്റ്റ് കളിച്ചത്.

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെയാണ് രഹാനെ അവസാനമായി ടെസ്റ്റ് കളിച്ചത്. രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രഹാനെ 94 റൺസ് നേടിയപ്പോൾ, WTC ഫൈനലിൽ പൂജാര രണ്ട് ഇന്നിംഗ്‌സുകളിലുമായി 41 റൺസ് നേടി.”അജിങ്ക്യ രഹാനെയെ തിരഞ്ഞെടുത്തില്ല, ചേതേശ്വർ പൂജാരയെ ഒരു കാരണവുമില്ലാതെ പുറത്താക്കി. എല്ലായിടത്തും റൺസ് നേടിയ രണ്ട് താരങ്ങൾ ഇവരാണ്.റെക്കോര്‍ഡ് പരിശോധിച്ചാല്‍ കോഹ്‌ലി നല്‍കിയ സംഭാവനയുടെ അതേ അളവില്‍ ടീമിനു നേട്ടങ്ങള്‍ സമ്മാനിച്ച താരമാണ് പൂജാര” ഹർഭജൻ പറഞ്ഞു .

”നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാരയേക്കാള്‍ മികച്ച ഒരു ബാറ്റര്‍ നമുക്കില്ല. എന്നിട്ടും അദ്ദേഹത്തെ ഒഴിവാക്കിയതിന്റെ യുക്തിയാണ് എനിക്കു മനസിലാകാത്തത്. പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന താരമാണ് പൂജാര. പക്ഷേ അവൻ നിങ്ങളെ രക്ഷിക്കുന്നു, അതു തെളിയിച്ച താരമാണ്. പൂജാരയുടെ ബലത്തിലാണ് ഇന്ത്യ, ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്’ ഹര്‍ഭജന്‍ കൂട്ടിച്ചേർത്തു

32.00 ശരാശരിയിൽ 928 റൺസ് നേടിയ പൂജാര 2021-23 WTC സൈക്കിളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു. 32.13 ശരാശരിയിൽ 932 റൺസുമായി വിരാട് കോഹ്‌ലി മാത്രമാണ് തനിക്ക് മുന്നിലുള്ള ഏക താരം. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യയുടെ ബാറ്റിംഗിൽ എടുത്തു കാണിച്ചിരുന്നു.ജനുവരി 3 ന് കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ പരമ്പര സമനിലയിലാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

2.4/5 - (9 votes)