‘ഇത്തരത്തിലുള്ള പിച്ചിൽ എന്താണ് ചെയ്യേണ്ടതെന്ന് സൗത്ത് ആഫ്രിക്ക കാണിച്ചു തന്നു’ : രോഹിത് ശർമ്മ |SA vs IND

സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ടെസ്റ്റ്‌ മത്സരത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി ടീം ഇന്ത്യ. കേവലം മൂന്ന് ദിനം കൊണ്ട് തന്നെ നാണംകെട്ട തോൽവി വഴങ്ങിയ ടീം ഇന്ത്യക്ക് ഈ തോൽവി മറക്കാൻ കഴിയില്ല. ഏറെ നാളുകൾ ശേഷമാണ് ടീം ഇന്ത്യ ഒരു ഇനിങ്സ് തോൽവി നേരിടുന്നത്

അതേസമയം തോൽവി പിന്നാലെ നായകൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. തോൽവിയിൽ തന്റെ വിഷമം പൂർണ്ണമായി തുറന്ന് പറഞ്ഞ നായകൻ രോഹിത് ഈ തോൽവി കാരണം പൂർണ്ണമായി പരിശോധിക്കേണ്ടതുണ്ട് എന്നും വിശദമാക്കി. “ജയിക്കാൻ ഞങ്ങൾ പര്യാപ്തരായിരുന്നില്ല. ബാറ്റിങ്ങിന് ഇറങ്ങിയ ശേഷം കെ‌എൽ രാഹുൽ ഞങ്ങൾക്ക് ആ ഒരു സ്‌കോർ നേടുന്നതിനായിട്ട് നന്നായി ബാറ്റ് ചെയ്തു, പക്ഷേ ഞങ്ങൾ പന്ത് ഉപയോഗിച്ച് യാതൊരു സാഹചര്യങ്ങളും തന്നെ ചൂഷണം ചെയ്തില്ല, പിന്നീട് വീണ്ടും ഇന്ന് ബാറ്റുമായി വന്നപ്പോൾ പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ല.” നായകൻ അഭിപ്രായം വിശദമാക്കി.

“ടെസ്റ്റ് മത്സരങ്ങൾ ജയിക്കണമെങ്കിൽ കൂട്ടായി നിൽക്കണം അങ്ങനെ ചെയ്തില്ല. ഞങ്ങൾ ടീമായി മുൻപ് പലതവണ മുമ്പ് ഇവിടെ വന്നിട്ടുണ്ട്, എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം. എല്ലാവർക്കും തന്നെ അവരുടേതായ പദ്ധതിയുണ്ട്. ‘ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നില്ല. കെ എല്‍ രാഹുല്‍ ടീമിനെ മികച്ച നിലയില്‍ എത്തിക്കുന്നതില്‍ നന്നായി ബാറ്റ് ചെയ്തു. പക്ഷേ ഞങ്ങള്‍ പന്ത് ഉപയോഗിച്ച് സാഹചര്യങ്ങള്‍ മുതലാക്കുന്നതില്‍ ഞങ്ങള്‍ പിറകിലായി. പിന്നീട് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയപ്പോള്‍ വേണ്ട വിധത്തില്‍ കളിക്കാന്‍ കഴിഞ്ഞില്ല. ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ കൂട്ടായ ശ്രമം വേണം.” നായകൻ തുറന്ന് പറഞ്ഞു.”ഞങ്ങള്‍ വെല്ലുവിളിക്കപ്പെട്ടു. സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല. ഇതൊരു ബൗണ്ടറി സ്‌കോറിംഗ് ഗ്രൗണ്ടാണ്, അവര്‍ പലതും സ്‌കോര്‍ ചെയ്യുന്നത് ഞങ്ങള്‍ കണ്ടു, പക്ഷേ അവരുടെ ശക്തിയും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്”നായകൻ പറഞ്ഞു .

“മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിലും ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല,തീർച്ചയായും അതുകൊണ്ടാണ് ഞങ്ങൾ പരാജയപ്പെട്ടത് . 3 ദിവസത്തിനുള്ളിൽ ഗെയിം പൂർണ്ണമായി പൂർത്തിയായായല്ലോ അതിനാൽ തന്നെ വളരെയധികം പോസിറ്റീവുകളില്ല, ഇത്തരത്തിലുള്ള പിച്ചിൽ നമ്മൾ എന്താണ് ചെയ്യേണ്ടതെന്ന് സൗത്ത് ആഫ്രിക്ക കാണിച്ചു തന്നു . ഞങ്ങൾക്ക് ടീമിനെ പുനഃസംഘടിപ്പിക്കേണ്ടത് പ്രധാനമാണ്, കായികതാരങ്ങൾ എന്ന നിലയിൽ ഞങ്ങൾ ഈ സമയങ്ങളിലൂടെ കടന്നുപോകുന്നു, അടുത്ത ടെസ്റ്റിനായി ഞങ്ങൾ ഇപ്പോൾ തയ്യാറാകേണ്ടതുണ്ട്.”നായകൻ പ്രതീക്ഷ പങ്കിട്ടു.

Rate this post