‘ഇന്ത്യക്കൊപ്പം ടി20 ലോകകപ്പും ആർസിബിക്കൊപ്പം ഐപിഎൽ കിരീടവും നേടാൻ വിരാട് ആഗ്രഹിക്കുന്നു’ : ഹർഭജൻ സിംഗ് | Virat Kohli 

2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിക്ക് സ്ഥാനമില്ലെന്നാണ് റിപ്പോർട്ടുകൾ. ജൂണിൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024ലേക്ക് കോലിയെ പരിഗണിക്കേണ്ടതില്ലെന്ന് ബിസിസിഐയും മാനേജ്‌മെൻ്റും തീരുമാനിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു.

ചീഫ് സെലക്ടർ അജിത് അഗാർക്കറിനാണ് വിരാടിനെ ഇത് അറിയിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.വെസ്റ്റ് ഇൻഡീസിലെ വേഗത കുറഞ്ഞ വിക്കറ്റുകൾ ബാറ്റർ എന്ന നിലയിൽ കോഹ്‌ലിയുടെ സ്വാഭാവിക ഗെയിമിന് ചേരില്ലെന്നാണ് സെലക്ടർമാരുടെ കണ്ടെത്തൽ.ഏറ്റവും ചെറിയ ഫോർമാറ്റിൽ യുവതലമുറയ്ക്ക് വഴിയൊരുക്കണമെന്ന് കോഹ്‌ലിയെ ബോധ്യപ്പെടുത്താനുള്ള ചുമതല ചീഫ് സെലക്ടർ അഗാർക്കറും ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്.വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ കോലിയുടെ വേൾഡ് കപ്പ് സ്വപ്നം യാഥാർഥ്യമാവു.

എന്നാൽ ഐപിഎൽ 2024 സീസണിന് മുന്നോടിയായി കോഹ്‌ലി ഇതുവരെ ആർസിബി ക്യാമ്പിൽ ചേർന്നിട്ടില്ല. മകൻ അകായ് ജനിച്ചതിനാൽ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മുഴുവൻ അദ്ദേഹം നഷ്ടപ്പെടുത്തി. എന്നാൽ ടി 20 യിൽ വിരാടിന് പ്രശ്‌നങ്ങളുണ്ടെന്ന ധാരണയോട് സ്റ്റാർ ബാറ്ററിനൊപ്പം കളിച്ച ഹർഭജൻ സിംഗ് വിയോജിക്കുന്നു.’വിരാട്ടിന് ഏറ്റവും അത്യാവശ്യമായ കാര്യമാണ് ക്രിക്കറ്റ്. കുടുംബനാഥൻ കൂടിയാണ്. വിരാട് വളരെക്കാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല, എന്നാൽ അവൻ എപ്പോൾ മൈതാനത്തേക്ക് മടങ്ങിയെത്തുമ്പോഴും നമുക്ക് പഴയ കോലിയെ കാണാം” ഹർഭജൻ പറഞ്ഞു.

“ഇന്ത്യയെ ഐസിസി ടി20 ലോകകപ്പ് കിരീടത്തിലേക്കും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഐപിഎൽ വിജയത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ജൂണിൽ നടക്കുന്ന ലോകകപ്പ് വിജയത്തിനായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്. വിരാട്, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരെപ്പോലുള്ളവർ കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം ന്യൂസ് 24 സ്പോർട്സിൽ പറഞ്ഞു.വലംകൈയ്യൻ ബാറ്റർ മാസങ്ങളായി ക്രിക്കറ്റിൽ നിന്നും അപ്രത്യക്ഷനാണ്.