ഹാർദിക് സ്വാർത്ഥൻ!! ധോണിയും സഞ്ജുവും കാണിച്ച മര്യാദ പാണ്ഡ്യ ലംഘിച്ചു

ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയങ്ങൾക്ക് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെ ടി20 മത്സരത്തിൽ വിജയം നേടി ഇന്ത്യ പരമ്പരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. എന്നാൽ, ടീം ഇന്ത്യയുടെ വിജയത്തിന് പിന്നാലെ, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ സെൽഫിഷ് സ്വഭാവം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാർ സമ്പൂർണ്ണ പരാജയമായപ്പോൾ, മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവും (83), തിലക് വർമ്മയും (49*) ചേർന്നാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. സൂര്യകുമാർ യാദവ് പുറത്തായതിന് ശേഷവും, തിലക് വർമ്മ ക്രീസിൽ തന്നെ തുടരുകയായിരുന്നു. തിലക് വർമ്മക്കൊപ്പം ഹാർദിക് പാണ്ഡ്യയും (20*) ചേർന്നാണ് അവസാനം ഇന്ത്യയെ വിജയലക്ഷ്യം മറികടക്കുന്ന വേളയിലേക്ക് എത്തിച്ചത്.

എന്നാൽ, 14 ബോളുകളിൽ നിന്ന് ഇന്ത്യയ്ക്ക് വിജയിക്കാൻ 2 റൺസ് വേണമെന്ന നിലയിൽ നിൽക്കുമ്പോൾ, ഹാർദിക് പാണ്ഡ്യ സിക്സ് അടിച്ച് ടീമിനെ ജയത്തിലേക്ക് നയിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ഒരു സിംഗിൾ എടുത്ത് 49 റൺസിൽ നിൽക്കുന്ന തിലക് വർമ്മക്ക് അർദ്ധ സെഞ്ച്വറി തികക്കാനുള്ള അവസരം നൽകാമായിരുന്നു എന്നാണ് ക്രിക്കറ്റ് ലോകത്ത് പൊതുവെ ഉയരുന്ന അഭിപ്രായം.

ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ ആയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി പോലും ഒരിക്കൽ ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ വിരാട് കോഹ്ലിക്ക് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാൻ അവസരം നൽകിയിരുന്നു. മറ്റൊരു വേളയിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, യശാവി ജയിസ്വാളിന് സെഞ്ച്വറി പൂർത്തിയാക്കാൻ സഹായം ചെയ്തിരുന്നു. ഇതുകൊണ്ടെല്ലാം തന്നെ ഹാർദ്ദിക്കിന്റെ പ്രവർത്തി അദ്ദേഹത്തിന്റെ സ്വാർത്ഥതയെ കാണിക്കുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

Rate this post