‘എപ്പോഴാണ് നിങ്ങൾ റൺസ് സ്കോർ ചെയ്യാൻ പോകുന്നത്?’ : സഞ്ജു സാംസണെതിരെ വിമർശനവുമായി മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ |Sanju Samson

“പ്രതിഭയോട് നീതി പുലർത്തുന്നില്ല ” എന്ന പ്രയോഗത്തിന്റെ വലിയ ഉദാഹരണമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. അവസരങ്ങൾ ലഭിച്ചിട്ടും തന്റെ കഴിവുകൾ മുഴുവനായി പുറത്തെടുക്കുന്നതിൽ മലയാളി താരം വിജയിച്ചിട്ടില്ല.വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിൽ സഞ്ജു റൺസ് നേടാൻ പാടുപെടുന്ന കാഴ്ച നാം കണ്ടതാണ്.

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സാംസൺ അർദ്ധ സെഞ്ച്വറി നേടി, ടി20 ഐ പരമ്പരയ്ക്കുള്ള സമയത്ത് സാംസൺ മികച്ച പ്രകടനം നടത്തിയേക്കുമെന്ന സൂചനകൾ നൽകി. എന്നിരുന്നാലും, വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ടി20യിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഒരു മത്സരത്തിൽ 15 റൺസ് പോലും കടന്നില്ല.മൂന്നാം മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചതുമില്ല. സഞ്ജുവിന് ലഭിച്ച അവസരങ്ങളിൽ ഭൂരിഭാഗവും സ്റ്റാർ പ്ലെയർ ഉപയോഗിച്ചിട്ടില്ലെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ.

“ഇന്ത്യ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം നൽകി.കുറച്ച് കളിക്കാർക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ലെന്ന് പലരും പരാതിപ്പെടുന്നുണ്ടായിരുന്നു, അവർക്ക് കളിക്കാനുള്ള അവസരം ലഭിച്ചു.നിങ്ങൾ എപ്പോഴാണ് റൺസ് സ്‌കോർ ചെയ്യാൻ പോകുന്നത്, സഞ്ജു സാംസൺ? അദ്ദേഹത്തിന് ഇപ്പോൾ ആവശ്യത്തിന് അവസരങ്ങളുണ്ട്. അദ്ദേഹത്തെ പിന്തുണച്ചവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു, സ്ഥിരമായ അവസരങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിച്ചു. എന്നിരുന്നാലും, ഈ അവസരങ്ങൾ അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തിയിട്ടില്ല,” കനേറിയ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.

മൂന്നാം ടി20യിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാത്തതിനാൽ, വെസ്റ്റ് ഇൻഡീസിനെതിരായ ശേഷിക്കുന്ന രണ്ട് ടി 20 ഐകളിൽ ടീമിൽ സ്ഥാനം നിലനിർത്തുമെന്ന് സാംസൺ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, യശസ്വി ജയ്‌സ്വാളിനെപ്പോലുള്ള ഒരു കളിക്കാരൻ ഒരു അവസരത്തിനായി കാത്തിരിക്കുന്നതിനാൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ സാംസണിന്റെ സമയം ഉടൻ തന്നെ കഴിയും.

Rate this post