‘അത് ഞങ്ങൾക്ക് മത്സരം നഷ്ടപ്പെടുത്തി’ : ഒന്നാം ടി20യിൽ ഇന്ത്യയുടെ തോൽവിയുടെ കാരണങ്ങൾ പറഞ്ഞ് ഹർദിക് പാണ്ട്യ

ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ നാലു റണ്‍സിന് വിന്‍ഡീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറലില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റില്‍ 145 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ടോസ് നഷ്ടമായി ആദ്യം ബൌളിംഗ് ആരംഭിച്ച ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് ടോട്ടൽ കുറഞ്ഞ സ്കോറിൽ ഒതുക്കി എങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിരക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ കഴിഞ്ഞില്ല. സഞ്ജു അടക്കം പല ബാറ്റ്‌സ്മാന്മാരും ലഭിച്ച മികച്ച തുടക്കം മാക്സിമം യൂസ് ചെയ്യാതെ മടങ്ങിയപ്പോൾ ഇന്ത്യൻ ടീം ഒന്നാം ടി :20യിൽ നേരിട്ടത് നാല് റൺസ് തോൽവി.ഇതോടെ 5 മത്സര ടി:20യിൽ വെസ്റ്റ് ഇൻഡീസ് ടീം 1-0ന് മുന്നിലേക്ക് എത്തി.ഓഗസ്റ്റ് 6നാണ് രണ്ടാം ടി :20 മത്സരം.

അതേസമയം ഇന്നലെ മത്സരം ശേഷം തോൽവി കാരണം വിശദമാക്കി ഇന്ത്യൻ നായകൻ ഹാർഥിക്ക് പാന്ധ്യ രംഗത്ത് എത്തി. യുവ ടീമുമായി എത്തുമ്പോൾ പല കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്നാണ് ഹാർഥിക്ക് അഭിപ്രായം.”ഞങ്ങൾ റൺസ് ചേസ് ശരിക്കും അവിടെ വളരെ സുഖകരമായി തന്നെയാണ് പോയത്.ഞങ്ങൾ ചില പിഴവുകൾ വരുത്തി, അത് ഞങ്ങൾക്ക് മികച്ച ഗെയിമിനെ നഷ്ടപ്പെടുത്തി. ഒരു യുവ ടീം തെറ്റുകൾ വരുത്തും. നമ്മൾ ഒരുമിച്ച് വളരും എന്നാണ് വിശ്വാസം ” ക്യാപ്റ്റൻ ഹാർഥിക്ക് പാന്ധ്യ അഭിപ്രായം വിശദമാക്കി.

“കളിയിലുടനീളം, ഈ ഗെയിമിലെ പോസിറ്റീവ് ആയ ഗെയിമിന്റെ നിയന്ത്രണം മൊത്തം ഞങ്ങൾക്കായിരുന്നു. നല്ല നാല് കളികളാണ് മുന്നിൽ ഉള്ളത് ഇനി.ടി20 ക്രിക്കറ്റിൽ, വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ, ഏത് ടോട്ടലും പിന്തുടരുന്നത് ബുദ്ധിമുട്ടാണ്, അതാണ് സംഭവിച്ചത്. രണ്ട് മനോഹരമായ ഷോട്ടുകൾ കളിക്കാൻ നിങ്ങളിലേക്കുള്ള ആക്കം മാറ്റാൻ ഇതിനു കഴിയും. രണ്ട് വിക്കറ്റ് നഷ്ടമായപ്പോൾ അത് ഞങ്ങളുടെ ചെസ് ഫ്ലോ കുറച്ചു നിർത്തി.’ക്യാപ്റ്റൻ തുറന്ന് സമ്മതിച്ചു.

Rate this post