87 ആം മിനുട്ടിൽ രക്ഷകനായി അവതരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ , അൽ നാസർ ക്വാർട്ടറിൽ

അവസാന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സമനില നേടി ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ.

സൗദി പ്രോ ലീഗ് ക്ലബ് അൽ നാസർ ഈജിപ്ഷ്യൻക്ലബായ സമലേക്കിനെതിരെ 1-1 നേടിയാണ് അവസാന എട്ടിലെത്തിയത്. ക്വാർട്ടർ ഉറപ്പിക്കാൻ സമനില വേണ്ടിയുന്ന അൽ നാസറിന് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളാണ് തുണയായി മാറിയത്.പെനാൽറ്റി ഗോളാക്കി സിസോ ഈജിപ്ഷ്യൻ ക്ലബ്ബിന് ലീഡ് നൽകിയെങ്കിലും 87-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനെ രക്ഷപ്പെടുത്തി.കഴിഞ്ഞ മത്സരത്തിലും ക്രിസ്റ്റ്യാനോ അൽ നാസറിനായി ഗോൾ നേടിയിരുന്നു.

ഗ്രൂപ്പിൽ അൽ ഷബാബിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് അൽ-നാസർ ഫിനിഷ് ചെയ്തത്. മൊറോക്കൻ ക്ലബായ രാജ സിഎയാണ് അൽ നാസറിന്റെ ക്വാർട്ടർ എതിരാളികൾ.

Rate this post