ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിൽ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് | Hardik Pandya 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഡിസംബറിലെ ഐ‌പി‌എൽ 2024 ലേലത്തിന് മുന്നോടിയായി തന്റെ മുൻ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു.ഹാർദിക്കിന്റെ ശമ്പളത്തിന്റെ മുഴുവൻ തുകയും കൂടാതെ ഗുജറാത്തിന് ട്രാൻസ്ഫർ ഫീസും മുംബൈ കൊടുക്കും.

ട്രാൻസ്ഫർ ഫീയുടെ പകുതിയും ഹാർദിക്കിന് ലഭിക്കുമെന്ന് ESPNcriinfo യിലെ റിപ്പോർട്ട് പറയുന്നു.ഹാർദിക്കാനായി മുംബൈ ഫ്രാഞ്ചൈസി 15 കോടി രൂപ ഗുജറാത്ത് ടൈറ്റന്‍സിന് നൽകും.എന്നാല്‍ ഇത്രയും ഭീമമായ തുകയ്‌ക്ക് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ എത്തിക്കണമെങ്കില്‍ താരങ്ങളെ റിലീസ് ചെയ്യാതെ മറ്റ് വഴികള്‍ മുംബൈ ഇന്ത്യന്‍സിന് മുന്നിലില്ല.ഹാർദിക്കിന്റെ ഐപിഎൽ പ്രതിഫലം ഏകദേശം 1.8 മില്യൺ ഡോളറാണ്, അതായത് ഏകദേശം 15 കോടി രൂപ. കരാർ നടപ്പായാൽ ഐപിഎൽ ജേതാവായ ഒരു ക്യാപ്റ്റൻ ട്രേഡ് വഴി ടീമുകൾ മാറുന്നത് ഇതാദ്യമായിരിക്കും.

2022ൽ അരങ്ങേറ്റം കുറിച്ച ടൈറ്റൻസിന്റെ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ സീസണിൽ തന്നെ ഹാർദിക് ഐപിഎൽ ട്രോഫി നേടിയിരുന്നു. 2023ൽ അദ്ദേഹം ടീമിനെ ഫൈനലിലെത്തിച്ചു, അതിൽ അവർ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനോട് (സിഎസ്കെ) തോറ്റു.ഈ ഇടപാട് നടക്കണമെങ്കിൽ മുംബൈയുടെ കൈവശം 15 കോടി രൂപ വേണം. നിലവിൽ 0.05 കോടി രൂപ മാത്രമാണ് അവരുടെ കൈയിലുള്ളത്.വരുന്ന ലേലത്തിൽ പത്ത് ഫ്രാഞ്ചൈസികൾക്കും അഞ്ച് കോടി രൂപയാണ് ലഭിക്കുക.

എന്നിരുന്നാലും ഹാർദിക്കിനെ സ്വന്തമാക്കാനും ഈ കരാർ സാധ്യമാക്കാനും ബാക്കിയുള്ള 10 കോടി രൂപ ലഭിക്കുന്നതിന് മുംബൈ കുറച്ച് കളിക്കാരെ വിൽക്കേണ്ടതുണ്ട്. ടൈറ്റൻസിനൊപ്പമുള്ള രണ്ട് സീസണുകളിൽ, ഹാർദിക് 30 ഇന്നിംഗ്‌സുകളിൽ നിന്ന് 833 റൺസ് നേടി, 41.65 എന്ന മികച്ച ശരാശരിയും 133.49 സ്‌ട്രൈക്കിംഗ് റേറ്റും. കൂടാതെ, 8.1 എന്ന എക്കോണമി റേറ്റിൽ 11 വിക്കറ്റുകൾ നേടി.ഏകദിന ലോകകപ്പ് യാത്രയ്ക്കിടെ കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് ഹാർദിക് ഇപ്പോൾ ടീമിന് പുറത്താണ്. ഐപിഎല്ലിൽ രണ്ട് ക്യാപ്റ്റൻമാർ മുമ്പ് ട്രേഡ് ചെയ്യപ്പെട്ടിട്ടുണ്ട്.പഞ്ചാബ് കിംഗ്‌സും (പിബികെഎസ്), രാജസ്ഥാൻ റോയൽസും (ആർആർ) കളിക്കാരെ മാറ്റിയിരുന്നു , ആർ അശ്വിനും അജിങ്ക്യ രഹാനെയും ആയിരുന്നു അവർ.

2015-ൽ മുംബൈ ഇന്ത്യൻസിലാണ് ഹാർദിക് തന്റെ കരിയർ ആരംഭിച്ചത്. 2022 ലെ മെഗാ ലേലത്തിന് മുന്നോടിയായി, കുറച്ച് കളിക്കാരെ മാത്രമേ നിലനിർത്താനാകൂ എന്നതിനാൽ MI ഹാർദിക്കിനെ വിട്ടയച്ചു.2015, 2017, 2019, 2020 എന്നീ വർഷങ്ങളിൽ യഥാക്രമം നാല് കിരീടങ്ങളാണ് ഹാർദിക് എംഐക്കൊപ്പം നേടിയത്. രോഹിത് ശർമ്മ വിരമിക്കലിന്റെ വക്കിലുള്ളതിനാൽ, രണ്ട് വർഷത്തിനുള്ളിൽ ഹാർദിക്ക് ടീമിനെ നയിക്കണമെന്ന് മുംബൈ ആഗ്രഹിക്കുന്നത്.

Rate this post