ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സൗദി പ്രോ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ | Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെപിൻബലത്തിൽ സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. ഇന്നലെ നടന്ന മത്സരത്തിൽ പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട അൽ ഒഖ്ദൂദിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അൽ നാസ്സർ നേടിയത്.

രണ്ടാം പകുതിയിൽ നാല് മിനിറ്റിനുള്ളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് ഗോളുകൾ നേടി.79-ാം മിനിറ്റിൽ 35 വാര അകലെ നിന്ന് എഎൽ ഒഖ്ദൂദ് ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ നേടിയ ഗോൾ മനോഹരമായിരുന്നു. അൽ-അവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ നാലാം മിനുട്ടിൽ തന്നെ സമി അൽ-നജെയിയി നേടിയ ഗോളിലൂടെ അൽ നാസ്സർ മുന്നിലെത്തി. താരത്തിന്റെ ക്ലബ്ബിനായുള്ള ആദ്യ ലീഗ് ഗോൾ ആയിരുന്നു അത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ അൽ ഒഖ്ദൂദ് മികച്ച പ്രകടനം പുറത്തെടുത്തു.

എന്നാൽ മാഴ്സെലോ ബ്രോസോവിച്ച് പകരക്കാരനായി വന്നതിന് ശേഷം മത്സരത്തിന്റെ നിറയന്ത്രം അൽ നാസ്സർ ഏറ്റെടുത്തു. 77 ആം മിനുട്ടിൽ റൊണാൾഡോയുടെ ഗോളിൽ അൽ നാസ്സർ ലീഡ് ഉയർത്തുകയും ചെയ്തു.ബോക്‌സിനുള്ളിലെ അക്യൂട്ട് ആംഗിളിൽ നിന്ന് ഉജ്ജ്വലമായ സ്‌ട്രൈക്കിലൂടെ റൊണാൾഡോ തന്റെ ആദ്യ ഗോൾ നേടി.

മൂന്നു മിനിട്ടുകൾക്ക് ശേഷം അത്ഭുത ഗോളിലൂടെ റൊണാൾഡോ അൽ നാസറിന്റെ സ്കോർ 3 -0 ആയി ഉയർത്തി. ഈ വിജയത്തോടെ സൗദി പ്രോ ലീഗ് ടേബിളിൽ അൽ ഹിലാലിനേക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലായി അൽ നാസർ. എന്നാൽ അവർ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.

Rate this post