‘മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി’ : ഐപിഎല്‍ 2024 കളിക്കാൻ ക്യാപ്റ്റൻ ഹർദിക് പാണ്ട്യ ഉണ്ടാവില്ല | Hardik Pandya

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി അടുത്തിടെ നിയമിക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 2024 ഐപിഎല്‍ സീസണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്..ഏകദിന ലോകകപ്പിനിടെയുണ്ടായ പരിക്കാണ് ഹാർദിക്കിന് ഐ.പി.എല്ലിലും വില്ലനാവുന്നത്. പരിക്കിൽ നിന്നും ഹാർദിക് പൂർണമായും മുക്തനായിട്ടില്ലെന്നാണ് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്.

കൂടാതെ 2024 ലെ ടി 20 ലോകകപ്പിൽ പങ്കെടുക്കാനായി ഫിറ്റ്‌നസ് നിലനിർത്താൻ അദ്ദേഹം കൂടുതൽ ഇടവേള എടുത്തേക്കുമെന്ന് എൻ‌ഡി‌ടി‌വി ഉൾപ്പെടെയുള്ള നിരവധി പ്രശസ്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നു. രോഹിത് ശർമ്മയെ മാറ്റിയാണ് പാണ്ട്യയെ മുംബൈ ക്യാപ്റ്റനായി നിയമിച്ചത്.ജനുവരി 11 ന് ആരംഭിച്ച് ജനുവരി 17 വരെ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ വരാനിരിക്കുന്ന ടി20 ഐ പരമ്പരക്ക് പാണ്ഡ്യ ലഭ്യമാവില്ല.

പരിക്ക് മൂലം ഇന്ത്യയുടെ സൂര്യകുമാർ യാദവും അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ കളിക്കില്ലെന്നാണ് സൂചന.ടി 20 ലോകകപ്പ് ജൂൺ 4 ന് ആരംഭിക്കും, അതിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പാണ്ട്യ. വേൾഡ് കപ്പിന് മുന്നേ റിസ്ക് എടുക്കരുതെന്ന് ബിസിസിഐ ഹാർദിക്കിനോട് ആവശ്യപ്പെട്ടേക്കാം. 2022-ൽ നിലവിൽ വന്ന പുതുമുഖ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കാനായിട്ടാണ് 2022-ൽൽ പാണ്ട്യ മുംബൈ ഇന്ത്യൻസ് വിട്ടത്.

2022 ൽ ഗുജറാത്തിന്റെ കിരീടത്തിലേക്കും 2023 ൽ ഫൈനലിലേക്കും നയിച്ചതിനാൽ ഐപിഎൽ ക്യാപ്റ്റനെന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ചു. 2022 ഫൈനലിൽ 3 വിക്കറ്റും 34 റൺസും നേടിയ ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.2023ലും പാണ്ഡ്യ ഫ്രാഞ്ചൈസിയുമായി മികച്ച പ്രകടനം നടത്തി, അവരെ ഫൈനലിലേക്ക് നയിച്ചു, അവിടെ അവർ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനോട് അവസാന പന്തിൽ ത്രില്ലറിൽ പരാജയപ്പെട്ടു.

Rate this post