‘ലോകകപ്പിന്റെ ശേഷിക്കുന്ന ഭാഗം നഷ്‌ടമാകും എന്നത് ഉൾക്കൊള്ളുക പ്രയാസമാണ്’ : ഹർദിക് പാണ്ഡ്യ |World Cup 2023|Hardik Pandya 

പരിക്കേറ്റ് പുറത്തായ ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റാണ് താരം പുറത്തായത്.പാണ്ഡ്യ തന്റെ റൺ-അപ്പിന്റെ ഫോളോ-ത്രൂ സമയത്ത് വഴുതിവീണു. പരിക്ക് ഭേദമാകാൻ ദിവസങ്ങളെടുക്കുമെന്നു വ്യക്തമായതോടെയാണ് താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരത്തിനിടെ പാണ്ഡ്യ തിരിച്ചെത്തുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി പേസര്‍ പ്രസിദ്ധ് കൃഷ്‌ണയെ ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ഐസിസിയുടെ ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കി. ഇതോടെ ഞായറാഴ്‌ച കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിനുള്ള സെലക്ഷന് പ്രസിദ്ധ് കൃഷ്‌ണ ഉണ്ടാവും.

“ലോകകപ്പിന്റെ ശേഷിക്കുന്ന ഭാഗം എനിക്ക് നഷ്‌ടമാകും എന്ന വസ്തുത ദഹിപ്പിക്കാൻ പ്രയാസമാണ്. എല്ലാ കളികളിലെയും ഓരോ പന്തിലും പിന്തുണ നൽകികൊണ്ട് ഞാൻ ടീമിനൊപ്പമുണ്ടാകും. എല്ലാ ആശംസകൾക്കും പിന്തുണക്കും നന്ദി.ഈ ടീം സവിശേഷമാണ്, ഞങ്ങൾ എല്ലാവരേയും അഭിമാനിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” പാണ്ട്യ പറഞ്ഞു.2023 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും നിർണായകമായ കളിക്കാരനായിരുന്നു പാണ്ട്യ .ഹാർദിക്കിന്റെ പരുക്കിനെത്തുടർന്ന് ഇന്ത്യ തങ്ങളുടെ ലൈനപ്പിൽ രണ്ട് മാറ്റങ്ങൾ വരുത്തി.

അവർ മുഹമ്മദ് ഷമിയെയും സൂര്യകുമാർ യാദവിനെയും ടീമിലെത്തിച്ചു, ഷാർദുൽ താക്കൂറിനെ ബെഞ്ചിലിരുത്തി. ടൂർണമെന്റിന്റെ സെമിഫൈനലിന് യോഗ്യത നേടിയ ഇന്ത്യ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ്. തുടർച്ചയായി ഏഴ് മത്സരങ്ങൾ ജയിച്ച ഇന്ത്യ അടുത്തതായി ദക്ഷിണാഫ്രിക്കയെ ഈഡൻ ഗാർഡൻസിൽ നേരിടും.

Rate this post