ചെപ്പോക്കിലെ തകർപ്പൻ സെഞ്ചുറിയോടെ ഐപിഎല്ലിൽ ചരിത്രനേട്ടം സ്വന്തമാക്കി മാർക്കസ് സ്റ്റോയിനിസ് | IPL2024 | Marcus Stoinis

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്.എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ആറ് വിക്കറ്റിനാണ് ലഖ്നൗ വിജയം നേടിയെടുത്തത്.

ചെന്നൈ മുന്നോട്ടുവെച്ച 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ മാർക്കസ് സ്റ്റോയിനിസ് നേടിയ സെഞ്ചുറിയുടെ പിൻബലത്തിൽ മറികടക്കുകയായിരുന്നു.63 പന്തിൽ 124 റൺസെടുത്ത സ്റ്റോയിനിസാണ് ലഖ്നോവിനെ ലക്ഷ്യത്തിലെത്തിച്ചത്. ആറു സിക്സുകളും 13 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ അപരാജിത ഇന്നിങ്സ്. സെഞ്ചുറിയോടെ ഐ.പി.എല്ലിന്‍റെ റെക്കോഡ് ബുക്കിൽ സ്വന്തം പേര് എഴുതി ചേർത്തിരിക്കുകയാണ് മാർക്കസ് സ്റ്റോയിനിസ്.

ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ റൺ ചേസിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ചെപ്പോക്കിലെ സ്റ്റോയിനിസിന്‍റെ ഇന്നിംഗ്സ്. 2011ൽ ചെന്നൈക്കെതിരെ പഞ്ചാബ് കിങ്സ് മുൻ താരം പോൾ വാൽത്താട്ടി കുറിച്ച അപരാജിത 120 റൺസ് പ്രകടനമാണ് മാർക്കസ് സ്റ്റോയിനിസ് മറികടന്നത്. ചെന്നൈയിൽ ഒരു ഐ.പി.എൽ ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറുമാണിത്.ഇതിന് മുമ്പ് 2012ൽ ആർസിബിക്കെതിരെ സിഎസ്‌കെ നേടിയ 206 റൺസ് ഈ വേദിയിലെ ഏറ്റവും ഉയർന്ന റൺ വേട്ടയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ ഗെയ്‌ക്‌വാദിൻ്റെ സെഞ്ചുറിയുടെ മികവിൽ 210 റൺസെടുത്തു. 60 പന്തിൽ 108 റൺസ് നേടിയ ഗെയ്‌ക്‌വാദ് മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ സെഞ്ച്വറി നേടുന്ന ആദ്യ സിഎസ്‌കെ നായകനായി. 27 പന്തിൽ നിന്ന് 66 റൺസെടുത്ത് ശിവം ദുബെയിട്ട് വെടികെട്ടാണ് ചെന്നൈ സ്കോർ കടത്തിയത്.ബാറ്റ് ചെയ്യാൻ ഇറങ്ങിയ എംഎസ് ധോണി നേരിട്ട ഒരേയൊരു പന്തിൽ ബൗണ്ടറി പറത്തി സിഎസ്‌കെയെ 210-ൽ എത്തിച്ചു.മറുപടി ബാറ്റിങ്ങിൽ ലക്‌നോവിനായി മൂന്നാമനായി ക്രീസിലെത്തിയ മാർകസ് സ്റ്റോണിസ് 63 പന്തിൽ 16 ഫോറും ആറ് സിക്സും സഹിതം 124 റൺസുമായി താരം പുറത്താകാതെ നിന്നു. നിക്കോളാസ് പൂരാൻ 34, ദീപക് ഹൂഡ 17 എന്നിവർ സ്റ്റോണിസിന് കരുത്ത് പകർന്നു.

ഐപിഎല്ലിൽ വിജയകരമായ റൺ വേട്ടയിലെ ഏറ്റവും ഉയർന്ന സ്കോർ:

124* – മാർക്കസ് സ്റ്റോയിനിസ് (LSG) vs CSK, ചെന്നൈ, 2024
120* – പോൾ വാൽത്താറ്റി (PBKS) vs CSK, മൊഹാലി, 2011
119 – വീരേന്ദർ സെവാഗ് (ഡിസി) vs ഡെക്കാൻ ചാർജേഴ്സ്, ഹൈദരാബാദ്, 2011
119 – സഞ്ജു സാംസൺ (RR) vs PBKS, മുംബൈ WS, 2021
117* – ഷെയ്ൻ വാട്സൺ (CSK) vs SRH, മുംബൈ WS, 2018 ഫൈനൽ

Rate this post