‘2024-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ എംഎസ് ധോണി ഉണ്ടായിരിക്കണം’: വീരേന്ദർ സെവാഗ് | IPL2024

ഐസിസിയുടെ അടുത്ത വലിയ ടൂർണമെൻ്റായ 2024ലെ ടി20 ലോകകപ്പ് ജൂൺ 2ന് യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും ആരംഭിക്കും. മാർക്വീ ഇവൻ്റിന് മുന്നോടിയായി ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ ആരൊക്കെ ഇടം നേടുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർ ടീമിൽ ഇടം നേടുമെന്ന് ഉറപ്പാണെങ്കിലും മറ്റ് സ്ഥലങ്ങൾക്കായി ധാരാളം മത്സരമുണ്ട്.

ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദിനേശ് കാർത്തിക് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾ വിക്കറ്റ് കീപ്പർ പൊസിഷനിലേക്ക് മത്സരിക്കുന്നുണ്ട്. RCB ബാറ്റർ ദിനേശ് കാർത്തിക്കിൻ്റെ സമീപകാല ഫോം പല വിക്കറ്റ് കീപ്പർമാർക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.ടി 20 ലോകകപ്പിൽ ഡികെ ഇന്ത്യക്ക് അനുയോജ്യനാകുമെന്ന് പല വിമർശകരും വാദിക്കുന്നു. കാർത്തിക് ഇതുവരെ 8 മത്സരങ്ങളിൽ നിന്ന് 196.09 സ്‌ട്രൈക്ക് റേറ്റിലും 62.75 ശരാശരിയിലും 251 റൺസ് നേടിയിട്ടുണ്ട്. കാർത്തിക്കിനെ കൂടാതെ, മുൻ ഇന്ത്യൻ നായകനും സിഎസ്‌കെ ബാറ്ററുമായ എംഎസ് ധോണിയും ഈ സീസണിൽ ആരാധകർക്കിടയിൽ ഹിറ്റാണ്.

വെറ്ററൻ ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ നിന്ന് 255 സ്ട്രൈക്ക് റേറ്റിൽ 87 റൺസ് നേടിയിട്ടുണ്ട്. 42 വയസ്സ് ആയിട്ടും താരത്തിന്റെ ഫിനിഷിങ്ങിൽ ഒരു കുറവുംവന്നിട്ടില്ല.ധോണിയെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായും അതുപോലെ ഫിനിഷറായും പരിഗണിക്കണമെന്നാണ് സെവാഗ് ആവശ്യപ്പെടുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നായി 87 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ഏഴാമനായി മാത്രം ക്രീസിലെത്തുന്ന ധോണി ചുരുങ്ങിയ പന്തുകള്‍ മാത്രം കളിച്ചാണ് ഇത്രയും റണ്‍സെടുത്തത്. ഇതുവരെ വെറും 34 പന്തുകളാണ് ധോണി ഈ സീസണില്‍ കളിച്ചിരിക്കുന്നത്.അത്രയും പന്തുകളിലാണ് 87 റണ്‍സ് ധോണി അടിച്ചെടുത്തത്. ധോണിക്ക് ഈ സീസണില്‍ ഒരു ശരാശരി ഇല്ല. പ്രധാന കാരണം ഈ സീസണില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്നും സെവാഗ് പറഞ്ഞു.

ആദ്യ റൗണ്ടില്‍ കീപ്പിംഗ് മാത്രമായിരിക്കും ടീമില്‍ ധോണിക്ക് ചെയ്യാനുണ്ടാവുക. അത് ഇപ്പോള്‍ തന്നെ സിഎസ്‌കെയ്ക്ക് വേണ്ടി ധോണി ചെയ്യുന്നുണ്ട്. പക്ഷേ ധോണിയുടെ ബാറ്റിംഗ് മൂന്ന് ടീമുകള്‍ക്കെതിരെ ആവശ്യമായി വരും. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് അതില്‍ പ്രധാനപ്പെട്ടത്. പാകിസ്താനെ വേണമെങ്കില്‍ പരിഗണിക്കാവുന്നതാണ്.ഈ നാല് ടീമുകള്‍ക്കെതിരെ ധോണി ബാറ്റ് ചെയ്യേണ്ടി വരും. അതും അവസാന മൂന്നോവറിലായിരിക്കും ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ബാറ്റ് ചെയ്യേണ്ടി വരിക.

Rate this post