ലോകകപ്പിൽ സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യക്ക് എത്ര വിജയങ്ങൾ കൂടി നേടണം ? |World Cup 2023

ഇന്ത്യയിൽ പുരോഗമിക്കുന്ന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ കാഴ്ചവെക്കുന്നത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യ ഒരുപോലെ മികവ് പുലർത്തുന്നതാണ്, എല്ലാ എതിരാളികളെയും മറികടന്ന് അവർക്ക് മുന്നേറാൻ സാധിക്കുന്നത്. കളിച്ച 5 മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ഇന്ത്യ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ ടീമുകളെ എല്ലാം പരാജയപ്പെടുത്തിയ ഇന്ത്യ, നിലവിൽ ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നാണ്. എന്നാൽ, 9 മത്സരങ്ങൾക്ക് ശേഷം പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഇടം പിടിക്കുന്ന ടീമുകൾ ആയിരിക്കും ഇത്തവണ ലോകകപ്പിന്റെ സെമി ഫൈനൽ കളിക്കുക. ഇതോടെ ഇന്ത്യക്ക് സെമി ഫൈനലിൽ കയറാൻ ഇനി എത്ര പോയിന്റ് വേണം എന്ന കാര്യം നോക്കാം.

നിലവിൽ 5 കളികളിൽ നിന്ന് 10 പോയിന്റ് ഇന്ത്യയുടെ സമ്പാദ്യം. ഇത്തവണ മഴ മൂലം കൂടുതൽ മത്സരങ്ങൾ ഒന്നും തന്നെ ഉപേക്ഷിക്കാത്തതിനാൽ, സെമി ഫൈനലിൽ പ്രവേശിക്കാൻ ഒരു ടീമിന് കുറഞ്ഞത് 12 പോയിന്റ് എങ്കിലും ആവശ്യമാണ്. ഈ കണക്കുകൂട്ടലിന്റെ പശ്ചാത്തലത്തിൽ ടീം ഇന്ത്യക്ക് ഇനി ഒരു മത്സരം കൂടിയാണ് സെമി ഫൈനലിൽ പ്രവേശിക്കാൻ വിജയിക്കേണ്ടത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, നെതർലണ്ട്സ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഇനി ഇന്ത്യക്കെതിരെ കളിക്കാൻ ഉള്ളത്.

നിലവിൽ മോശം ഫോമിൽ ഉള്ള ഇംഗ്ലണ്ട് ആണ് ഇന്ത്യയുടെ അടുത്ത മത്സരത്തിലെ എതിരാളികൾ. അതിനാൽ തന്നെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സെമി ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ആയിരിക്കും ഇന്ത്യയുടെ ശ്രമം. ഇന്ത്യയിലെ കൂടാതെ നിലവിലെ മത്സര ഫലങ്ങളുടെ പശ്ചാത്തലത്തിൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ ടീമുകൾക്കാണ് സെമി ഫൈനൽ സാധ്യത കാണുന്നത്.

Rate this post