അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ രാജസ്ഥാനെ ഒരു റൺസിന്‌ തോൽപ്പിച്ച് ഹൈദരാബാദ് | IPL 2024

അവസാന ഓവർ വരെ നീണ്ടു നിന്ന ആവേശ പോരാട്ടത്തിനൊടുവിൽ രാജസ്ഥാൻ റോയൽസിനെതിരെ ഒരു റൺസിന്റെ മിന്നുന്ന ജയവുമായി ഹൈദരാബാദ് സൺറൈസേഴ്‌സ്. 202 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 20 ഓവറിൽ 201 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. അവസാന പന്തിൽ രാജസ്ഥാന് ജയിക്കാൻ രണ്ടു റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ പവലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഭുവനേശ്വർ കുമാർ ഹൈദരാബാദിന് വിജയം നേടിക്കൊടുത്തു.

202 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ജോസ് ബട്ട്ലറെയും, സഞ്ജു സാംസണെയും ഭുവനേശ്വർ കുമാർ പൂജ്യത്തിന് പുറത്താക്കി. എന്നാൽ ഓപ്പണർ ജൈസ്വാളും പരാഗും ചേർന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. ഹൈദരാബാദ് ഫീൽഡർമാർ ഇരുവരുടെയും ക്യാച്ചുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു. 10 ഓവർ അവസാനിക്കുമ്പോൾ രാജസ്ഥാൻ സ്കോർ 100 കടന്നു. 11 ആം ഓവറിൽ ഇരു താരങ്ങളും അർധസെഞ്ചുറി തികച്ചു. ജയ്‌സ്വാൾ 30 പന്തിൽ നിന്നും പരാഗ് 31 പന്തിൽ നിന്നുമാണ് ഫിഫ്റ്റി പൂർത്തിയാക്കിയത്.

വിജയിക്കാൻ രാജസ്ഥാന് 7 ഓവറിൽ ശേഷിക്കെ 70 റൺസാണ് വേണ്ടിയിരുന്നത്. 14 ഓവറിലെ രണ്ടാം പന്തിൽ ജയ്‌സ്വാളിനെ നടരാജൻ പുറത്താക്കി. 40 പന്തിൽ നിന്നും 7 ബൗണ്ടറിയും രണ്ടു സിക്‌സും അടക്കം 67 റൺസാണ് ഓപ്പണർ നേടിയത്. 16 ആം ഓവറിൽ സ്കോർ 159 ൽ നിൽക്കെ 77 റൺസ് നേടിയ പരാഗിനെ രാജസ്ഥാന് നഷ്ടമായി. 18 ആം ഓവറിൽ സ്കോർ 181 ആയപ്പോൾ ഹെറ്റ്മേയറെയും രാജസ്ഥാന് നഷ്ടമായി. അവസാന രണ്ടു ഓവറിൽ രാജസ്ഥാന് വിജയിക്കാൻ വേണ്ടത് 20 റൺസായിരുന്നു.

കമ്മിൻസ് എറിഞ്ഞ 19 ആം ഓവറിലെ ആദ്യ പന്തിൽ ധ്രുവ് ജുറൽ പുറത്തായി. കമ്മിൻസിന്റെ ഓവറിൽ 7 റൺസ് ആണ് രാജസ്ഥാന് നേടിയത് . അവസാന ഓവറിൽ വിജയിക്കാൻ രാജസ്ഥാന് വേണ്ടത് 13 റൺസ് ആയിരുന്നു. ഭുവി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ടു പന്തിൽ രാജസ്ഥാൻ മൂന്നു റൺസ് നേടി. മൂന്നാം പന്തിൽ പവൽ ബൗണ്ടറി നേടി. അടുത്ത പന്തിൽ പവൽ രണ്ടു റൺസ് നേടി. അഞ്ചാം പന്തിലും പവൽ രണ്ടു റൺസ് നേടിയതോടെ അവസാന പന്തിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടത് രണ്ടു റൺസായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്.തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹെന്റിച്ച് ക്ലാസനാണ് 200നോട് അടുത്തെത്തിച്ചത് 19 പന്തില്‍ പുറത്താകാതെ 42 റണ്‍സെടുത്ത് ഹെന്റിച്ച് ക്ലാസനും തിളങ്ങി. മൂന്ന് വീതം സിക്‌സും ഫോറും ക്ലാസന്‍ നേടിയിരുന്നു. രാജസ്ഥാന് വേണ്ടി ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ പവര്‍പ്ലേയില്‍ പിടിച്ചുകെട്ടാന്‍ രാജസ്ഥാന് സാധിച്ചു.

ആറാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയിലേക്ക് ഹൈദരാബാദ് തകര്‍ന്നു.എന്നാല്‍ പിന്നീട് ക്രീസിലൊരുമിച്ച ട്രാവിസ് ഹെഡും നിതീഷ് റെഡ്ഡിയും ക്രീസിലുറച്ച് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 44 പന്തില്‍ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 58 റണ്‍സെടുത്ത ഹെഡിനെ ആവേശ് ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. 15ാം ഓവറില്‍ താരം മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 131 ആയിരുന്നു. പകരമെത്തിയ ഹെന്റിച്ച് ക്ലാസനും നിതീഷ് റെഡ്ഡിയും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ സ്‌കോര്‍ 200 കടത്തി.

Rate this post