‘ലഖ്‌നൗവിൽ ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്‌ലി 49-ാം ഏകദിന സെഞ്ച്വറി നേടരുത്’: മുഹമ്മദ് കൈഫ് |World Cup 2023

2023ലെ ഐസിസി ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിൽ വിരാട് കോഹ്‌ലി തന്റെ 49-ാം ഏകദിന സെഞ്ച്വറി നേടുന്നതിൽ പരാജയപ്പെട്ടു. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 95 റൺസെടുത്ത കോലി പുറത്തായി.ഒക്‌ടോബർ 29 ന് ലക്‌നൗവിൽ ഇംഗ്ലണ്ടുമായി ഇന്ത്യ അടുത്ത മത്സരം കളിക്കും.

വരാനിരിക്കുന്ന മത്സരത്തിൽ വിരാട് സെഞ്ച്വറി നേടണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ആഗ്രഹിക്കുന്നില്ല.ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയുമായുള്ള ടൈയിൽ 50 ഓവർ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്താൻ കൈഫ് വിരാട് കോലിയോട് അഭ്യർത്ഥിചിരിക്കുകയാണ്.

“ലഖ്‌നൗവിൽ വിരാട് കോഹ്‌ലി സെഞ്ച്വറി അടിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. കൊൽക്കത്തയിൽ സച്ചിന്റെ 49 സെഞ്ചുറിയിൽ കോലിയെത്തുമെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ പ്രവചനം പരാജയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, ”മുഹമ്മദ് കൈഫ് പറഞ്ഞു.

പൂനെയിൽ ബംഗ്ലാദേശിനെതിരായ മിന്നുന്ന സെഞ്ചുറി ഉൾപ്പെടെ 5 മത്സരങ്ങളിൽ നിന്ന് 354 റൺസ് കോലി നേടിയിട്ടുണ്ട് .ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിന് മുന്നേ ഒക്ടോബർ 29 ന് ലക്‌നൗവിൽ ഇംഗ്ലണ്ടിനെതിരെയും നവംബർ 2 ന് മുംബൈയിൽ ശ്രീലങ്കക്കെതിരെയും ഇന്ത്യ രണ്ട് മത്സരങ്ങൾ കളിക്കും.

3.9/5 - (12 votes)