ലോകകപ്പിനു ശേഷം ദ്രാവിഡിന് പകരം ഇന്ത്യക്ക് പുതിയ പരിശീലകനെത്തുമോ ? | World Cup 2023

ക്രിക്കറ്റ് ലോകകപ്പ് അവസാനിക്കുമ്പോൾ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കരാറും അവസാനിക്കുകയാണ്.ഇന്ത്യയുടെ ലോകകപ്പ് ഫലത്തെ ആശ്രയിച്ച് ബിസിസിഐ ദ്രാവിഡിനോട് തന്റെ കാലാവധി നീട്ടാൻ ആവശ്യപ്പെടുമോ? അറിയാനുള്ളത്.ലോകകപ്പിന് ശേഷം വിവിഎസ് ലക്ഷ്മൺ ഇന്ത്യ ഓസ്ട്രേലിയ T20 പരമ്പരയുടെ മുഖ്യ പരിശീലകനായി പ്രവർത്തിക്കും.

ഇന്ത്യന്‍ ടീം ലോകകപ്പിന്റെ ഫൈനലിലെത്തുകയും കപ്പുയര്‍ത്തുകയും ചെയ്താല്‍ ദ്രാവിഡ് മുഖ്യ കോച്ചായി തന്നെ തുടരും. പക്ഷെ ടീമിനു ലോകകപ്പ് നേടാന്‍ സാധിക്കാതെ പോയാല്‍ അദ്ദേഹവുമായുള്ള കരാര്‍ പുതുക്കിയേക്കില്ല. മാത്രമല്ല ദ്രാവിഡിനെ ഒഴിവാക്കി പകരം പുതിയൊരു കോച്ചിനെ കൊണ്ടു വരികയും ചെയ്യും.ടീം ഇന്ത്യയെ പരിശീലിപ്പിക്കാനുള്ള അവസരം ദ്രാവിഡ് നിരസിച്ചാൽ മറ്റുള്ളവരിൽ നിന്നും നിന്ന് ബിസിസിഐ അപേക്ഷ ക്ഷണിക്കും.

ദ്രാവിഡിനെ സംബന്ധിച്ചിടത്തോളം ലോകകപ്പ് അദ്ദേഹത്തിന് മെൻ ഇൻ ബ്ലൂയ്‌ക്കൊപ്പം അവസാന മത്സരമായിരിക്കും.നീട്ടുന്നതിനെക്കുറിച്ചോ പുതുക്കുന്നതിനെക്കുറിച്ചോ രാഹുലുമായി ചർച്ചകളൊന്നും നടന്നിട്ടില്ല. ഞങ്ങൾ എല്ലാവരും ഇപ്പോൾ ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ വേൾഡ് കപ്പിന് മുമ്പ് ഞങ്ങൾ രാഹുലുമായി ചർച്ച നടത്തുകയും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു സാഹചര്യം തയ്യാറാക്കുകയും ചെയ്യും.അദ്ദേഹം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇതുവരെ ഞങ്ങൾക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ല, ”ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു.

നേരത്തേ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കാന്‍ ദ്രാവിഡിനു വലിയ താല്‍പ്പര്യമില്ലായിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ടീമിനോടൊപ്പം തുടര്‍ച്ചയായ യാത്രകള്‍ ചെയ്യേണ്ടി വരുമെന്നതിനാല്‍ കുടുംബത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമെന്നതായിരുന്നു പ്രധാന കാരണം. ഒടുവില്‍ സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കോച്ചാവാന്‍ ദ്രാവിഡ് സമ്മതം മൂളി.രവി ശാസ്ത്രിയിൽ നിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ദ്രാവിഡിന് കീഴിൽ ഇന്ത്യക്ക് സമ്മിശ്ര ഫലമാണ് ഉണ്ടായത്.

സ്വദേശത്തും പുറത്തും ഉഭയകക്ഷി പരമ്പരകളിൽ ടീം വളരെ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, പ്രധാന ടൂർണമെന്റുകളിലെ ട്രോഫികളുടെ അഭാവം രാഹുൽ ദ്രാവിഡിന് ഒരു കുറവായിരുന്നു.2022ൽ ഏഷ്യാ കപ്പിൽ തോറ്റ ഇന്ത്യ ടി20 ലോകകപ്പിൽ സെമിയിൽ പുറത്തായി. 2023-ൽ, ഡബ്ല്യുടിസി ഫൈനലിൽ ഓസ്‌ട്രേലിയയോട് ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങി.എന്നാൽ 2023 ലെ ഏഷ്യാ കപ്പ് സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

5/5 - (1 vote)