‘ സച്ചിൻ ടെണ്ടുൽക്കറെപ്പോലെ മികച്ചവനാവാന്‍ ഒരിക്കലും എനിക്ക് കഴിയില്ല’ : വിരാട് കോലി |Virat Kohli
സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ 174 ഇന്നിങ്സ് കുറവ് കളിച്ചാണ് 49 ഏകദിന സെഞ്ചുറികൾ എന്ന നാഴികക്കല്ലിൽ വിരാട് കോലിയെത്തിയത്. ഇന്നലെ സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ സെഞ്ചുറിയോടെയാണ് കോലി വമ്പൻ നേട്ടത്തിലെത്തിയത്.സച്ചിൻ തന്റെ 451-ാം ഏകദിന ഇന്നിംഗ്സിൽ 49-ാം ഏകദിന സെഞ്ച്വറി നേടി. 22 വര്‍ഷം എടുത്താണ് സച്ചിൻ ഈ നേട്ടം കൈവരിച്ചത് .
വിരാട് കോലി 277-ാം ഏകദിന ഇന്നിംഗ്സിലും ഏകദിന ക്രിക്കറ്റിലെ തന്റെ 15-ാം വർഷത്തിലും 49 സെഞ്ചുറിയിലെത്തി. കോഹ്ലിയുടെ സെഞ്ചുറിയുടെ കരുത്തിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 243 റൺസിന്റെ കൂറ്റൻ ജയം നേടിയ ഇന്ത്യ ലോകകപ്പ് 2023 പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.സെഞ്ച്വറിക്ക് ശേഷം സച്ചിൻ കോഹ്ലിയെ അഭിനന്ദിക്കുകയും തന്റെ റെക്കോർഡ് തകർക്കാനും വരും മത്സരങ്ങളിൽ തന്റെ 50-ാം സെഞ്ച്വറി നേടാനും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
“വിരാട് നന്നായി കളിച്ചു, 49-ൽ നിന്ന് 50-ലേക്ക് പോകാൻ ഞാൻ 365 ദിവസമെടുത്തു നിങ്ങൾ 49-ൽ നിന്ന് 50-ലേക്ക് പോയി അടുത്ത കുറച്ച് ദിവസങ്ങളിൽ എന്റെ റെക്കോർഡ് തകർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ” സച്ചിൻ സോഷ്യൽ മീഡിയയിൽ ക്കുറിച്ചു.’സച്ചിന് എന്റെ ഹീറോയാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയെന്നത് തന്നെയാണ് വലിയ ബഹുമതി. ബാറ്റിങ്ങില്‍ അദ്ദേഹം പൂര്‍ണ്ണനാണ്. എന്നാല്‍ ഞാന്‍ ഒരിക്കലും സച്ചിന്റെ അത്ര മികച്ചവനാവില്ല. അത് എന്ത് ചെയ്താലും ആകില്ല’, കോഹ്ലി പറഞ്ഞു.
🗣️🗣️ 𝙄𝙩’𝙨 𝙖 𝙫𝙚𝙧𝙮 𝙚𝙢𝙤𝙩𝙞𝙤𝙣𝙖𝙡 𝙢𝙤𝙢𝙚𝙣𝙩 𝙛𝙤𝙧 𝙢𝙚.
— BCCI (@BCCI) November 5, 2023
– Virat Kohli on appreciation from the legendary Sachin Tendulkar after his 4⃣9⃣th ODI Ton 👏👏#TeamIndia | #CWC23 | #MenInBlue | #INDvSA | @sachin_rt | @imVkohli pic.twitter.com/jsVukcsY5k
“ഇത് വളരെ വൈകാരികമായ നിമിഷമാണ്. ഞാൻ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയാം. സച്ചിൻ കളിക്കുന്നത് ടിവിയിൽ കണ്ടാണ് ഞാൻ വളർന്നത് . അതിനാൽ അദ്ദേഹത്തിൽ നിന്ന് ഈ അഭിനന്ദനം നേടുന്നത് എനിക്ക് വലിയ കാര്യമാണ് ”മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ സച്ചിന്റെ സന്ദേശത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ വിരാട് കോഹ്ലി മറുപടി പറഞ്ഞു.
Well played Virat.
— Sachin Tendulkar (@sachin_rt) November 5, 2023
It took me 365 days to go from 49 to 50 earlier this year. I hope you go from 49 to 50 and break my record in the next few days.
Congratulations!!#INDvSA pic.twitter.com/PVe4iXfGFk
‘ഇതൊരു വലിയ മത്സരമായിരുന്നു. നന്നായി കളിക്കാന്‍ പ്രചോദനം ഉണ്ടായിരുന്നു. ഈ നേട്ടം എന്റെ ജന്മദിനത്തില് സംഭവിച്ചതുകൊണ്ടാണ് ആളുകള്‍ ഇത്ര സവിശേഷമായി കാണുന്നത്. ദൈവം തന്നെ അനുഗ്രഹിച്ചതില്‍ സന്തോഷമുണ്ടെന്നും ക്രിക്കറ്റില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ താന്‍ സന്തുഷ്ടനാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.അടുത്ത ഞായറാഴ്ച ബാംഗ്ലൂരിലാണ് ഇന്ത്യ നെതർലൻഡ്സിനെ നേരിടുക.