‘സെൽഫിഷ് കോലി’ : വിരാട് കോലിയുടെ മെല്ലെപോക്ക് സെഞ്ചുറിക്കെതിരെ കടുത്ത വിമർശനവുമായി ആരാധകർ | Virat Kohli

ലോകകപ്പില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 49-ാം ഏകദിന സെഞ്ചുറി നേടി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോലി.119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി സെഞ്ചുറിയടിച്ചത്.

സച്ചിന്‍ 462 മത്സരങ്ങളില്‍ നിന്നാണ് 49 ഏകദിന സെഞ്ചുറികള്‍ നേടിയതെങ്കില്‍ കോലിക്ക് സച്ചിനൊപ്പമെത്താന്‍ വേണ്ടിവന്നത് 289 മത്സരങ്ങള്‍ മാത്രം. എന്നാൽ കോലിയുടെ സെഞ്ചുറിക്കായുള്ള ഇന്നിങ്സിനെതിരെ വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.101 റൺസെടുക്കാൻ വലംകൈയ്യൻ ബാറ്റർ 121 പന്തുകൾ എടുത്തു. 83.47 സ്‌ട്രൈക്ക് റേറ്റിൽ കളിച്ച കോഹ്‌ലിക്ക് 10 ബൗണ്ടറികൾ മാത്രമേ നേടാനായുള്ളൂ. സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ചുറികളുടെ റെക്കോർഡിന് ഒപ്പമെത്താനുള്ള അദ്ദേഹത്തിന്റെ അവിശ്വസനീയമായ നേട്ടം മിക്ക ആരാധകരും ആഘോഷിച്ചപ്പോഴും ഒരു വിഭാഗം ആരാധകർ അദ്ദേഹത്തെ വിമർശിക്കുകയും ചിലർ അദ്ദേഹത്തെ “സ്വാർത്ഥൻ” എന്ന് വിളിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് താൻ ഈ രീതിയിൽ ബാറ്റ് ചെയ്തതെന്ന് തന്റേതായ രീതിയിൽ കോലി വിശദീകരിച്ചു.95 പന്തിൽ 75 റൺസെടുത്ത കോലി 26 പന്തിൽ അടുത്ത 26 റൺസ് നേടി, കൂടുതലും സിംഗിൾസും ഡബിൾസുമാണ് നേടിയത്.”മധ്യ ഓവറുകളിൽ ബാറ്റ് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടുള്ള ഒരു വിക്കറ്റ്. രോഹിതും ശുഭ്മാനും തകർപ്പൻ തുടക്കമാണ് നൽകിയത്. എന്നാൽ അവർ പുറത്തായതോടെ പന്ത് പഴയതായതോടെ വിക്കറ്റ് അൽപ്പം മന്ദഗതിയിലായി. 10 ഓവറിൽ രോഹിതും ഗില്ലും പുറത്തായി. അതിനെ തുടർന്ന്, ആഴത്തിൽ ബാറ്റ് ചെയ്യുകയും ഇന്നിംഗ്‌സിനെ അവസാനം വരെ എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ റോൾ” കോലി പറഞ്ഞു.

ഞാനും ശ്രേയസും മധ്യത്തിൽ ഒരു ചാറ്റ് നടത്തുകയും ഒരു കൂട്ട്കെട്ട് ഉണ്ടാക്കാനും ആഗ്രഹിച്ചു. അതാണ് ടീം മാനേജ്‌മെന്റ് എന്നോട് പറഞ്ഞത്, ശ്രേയസ് നന്നായി കളിച്ചു, അവസാനം ഞങ്ങൾക്ക് കുറച്ച് റൺസ് കൂടി ലഭിച്ചു” കോലി കൂട്ടിച്ചേർത്തു. മത്സരത്തിൽ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായതിന് ശേഷമായിരുന്നു വിരാട് കോഹ്ലി ക്രീസിൽ എത്തിയത്. വളരെ സ്ലോ ആയ പിച്ചിൽ പതിഞ്ഞ താളത്തിലാണ് വിരാട് കോഹ്ലി ഇന്നിങ്സ് ആരംഭിച്ചത്. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമൊപ്പം ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുക എന്നതായിരുന്നു കോഹ്ലിയുടെ ലക്ഷ്യം. എന്നാൽ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചായതിനാൽ തന്നെ വളരെ പതിയെയാണ് കോഹ്ലി നീങ്ങിയത്. മത്സരത്തിൽ 64 പന്തുകൾ നേരിട്ടായിരുന്നു വിരാട് കോഹ്ലി തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്.

ഇന്നിംഗ്സിന്റെ അവസാന സമയങ്ങളിലും വേണ്ട രീതിയിൽ ബൗണ്ടറികൾ സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചില്ല. പലപ്പോഴും സിംഗിളുകൾ നേടാനും ഡബിളുകൾ നേടാനുമാണ് വിരാട് കോഹ്ലി ശ്രമിച്ചത്.മത്സരത്തിന്റെ 49ആം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു വിരാട് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 119 പന്തുകളിൽ നിന്നായിരുന്നു വിരാട് തന്റെ 49ആം സെഞ്ചുറി സ്വന്തമാക്കിയത്. മത്സരത്തിൽ 121 പന്തുകൾ നേരിട്ട വിരാട് കോഹ്ലി 101 റൺസ് ആണ് നേടിയത്.

5/5 - (1 vote)