2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം. ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായിരുന്നു.മികച്ച പ്രകടത്തിനെത്തുടർന്ന് ലോകകപ്പിലെ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് ഗോൾഡൻ ഗ്ലൗവ് സ്വന്തമാക്കുകയും ചെയ്തു.അർജന്റീനയുടെ രണ്ട് കോപ്പ അമേരിക്ക വിജയങ്ങളിലും മാർട്ടിനെസ് നിർണായക പങ്കു വഹിച്ചിരുന്നു
തുടർച്ചയായി രണ്ട് ലോകകപ്പുകൾ നേടിയാൽ അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കുമെന്ന് എമിലിയാനോ മാർട്ടിനെസ് പറഞ്ഞിരിക്കുകയാണ്.2022 ലോകകപ്പ് ഫൈനലിൽ കൊളോ മുവാനിക്കെതിരായ തന്റെ സേവിനെക്കുറിച്ചും ഒരു കളിക്കാരനെന്ന നിലയിൽ താൻ എങ്ങനെ മെച്ചപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും മാർട്ടിനെസ് ബിപ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു. അതേ അഭിമുഖത്തിൽ, അർജന്റീന തുടർച്ചയായി രണ്ട് തവണ ലോകകപ്പ് നേടിയാൽ എന്തുചെയ്യുമെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
Emiliano Martínez: "If we win two (World Cups) in a row, that's it, I'm retiring from the national team. We have to make room for other young players." Via @bplay_ar. 🇦🇷 pic.twitter.com/4hJorUJFkc
— Roy Nemer (@RoyNemer) March 27, 2025
“നമ്മൾ തുടർച്ചയായി രണ്ട് (ലോകകപ്പുകൾ) നേടിയാൽ, അത്രയേയുള്ളൂ, ഞാൻ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നു. മറ്റ് യുവ കളിക്കാർക്ക് നമ്മൾ ഇടം നൽകണം. ഇതുപോലൊന്ന് ഇനി സംഭവിക്കാൻ പോകുന്നില്ല. അർജന്റീന ലോകകപ്പ് നേടുന്നത് നാമെല്ലാവരും കണ്ടു. ഞാൻ ജനിച്ചതിനുശേഷം ഞാൻ അത് കണ്ടിട്ടില്ല. ഒരു 7 വയസ്സുള്ള കുട്ടിക്ക് താൻ എന്താണ് അനുഭവിച്ചതെന്ന് ഇതിനകം അറിയാം. നിങ്ങൾ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യും, പക്ഷേ മുമ്പത്തെപ്പോലെയല്ല” മാർട്ടിനെസ് പറഞ്ഞു.
Emiliano Martínez: "I had 3 months of insomnia after the save against Kolo Muani. Everyone says: 'Oh, that's good. Yes, but what if it went in? I don't want to repeat it." Via @bplay_ar. 🇦🇷 pic.twitter.com/7dgIjcbNvU
— Roy Nemer (@RoyNemer) March 27, 2025
ലോകകപ്പ് ഫൈനലിൽ റാൻഡൽ കൊളോ മുവാനിയിൽ താൻ നടത്തിയ സേവിനെക്കുറിച്ച് എമിലിയാനോ മാർട്ടിനെസ് സംസാരിച്ചു.ഫ്രാൻസിനെതിരായ 2022 ലെ ലോകകപ്പ് ഫൈനലിൽ മാർട്ടിനെസ് തന്റെ കരിയറിലെ ഏറ്റവും വലിയ സേവ് നടത്തി. കൊളോ മുവാനിക്കെതിരായ അദ്ദേഹത്തിന്റെ സേവ് അർജന്റീനയെ പെനാൽറ്റി കിക്കുകളിലേക്ക് നയിച്ചു.“കൊലോ മുവാനിക്കെതിരായ സേവിന് ശേഷം എനിക്ക് മൂന്ന് മാസത്തെ ഉറക്കമില്ലായ്മ അനുഭവപ്പെട്ടു. എല്ലാവരും പറയുന്നു: ‘ഓ, അത് നല്ലതാണ്.’ അതെ, പക്ഷേ അത് അകത്തേക്ക് പോയാലോ? എനിക്ക് അത് ആവർത്തിക്കാൻ താൽപ്പര്യമില്ല.”സേവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.