‘അടിക്ക് തിരിച്ചടി’ : രണ്ടാം ടെസ്റ്റിൽ 106 റൺസിന്റെ വമ്പൻ വിജയവുമായി ഇന്ത്യ |IND vs ENG
വിശാഖ പട്ടണം ടെസ്റ്റിൽ 106 റൺസിന്റെ വമ്പൻ വിജയവുമായി ഇന്ത്യ . 399 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292 റൺസിന് ഓൾ ഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം നേടി സമനിലയിലായി. ഇന്ത്യക്കായി ബുമ്രയും അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 73 റൺസ് നേടിയ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയില്‍ മുന്നേറികൊണ്ടിരിക്കുമ്പോൾ സ്കോര്‍ 95ല്‍ നില്‍ക്കെ അവര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ രഹാന് അഹമദിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.23 റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി.സ്കോർ 132 ൽ നിൽക്കെ ഇംഗ്ലണ്ടിന് ആക്രമിച്ചു കളിച്ച ഒലി പോപ്പിന്റെ വിക്കറ്റ് നഷ്ടമായി.
21 പന്തില്‍ 23 റൺസ് നേടിയ പോപ്പിനെ അശ്വിന്റെ പന്തിൽ സ്ലിപ്പിൽ മികച്ച ക്യാച്ചിലൂടെ ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്താക്കി.നാലാമനായി ക്രീസിലെത്തിയ ജോ റൂട്ടും ആക്രമിച്ചാണ് കളിച്ചതെങ്കിലും അശ്വിന്റെ പന്തിൽ പുറത്തായി. 10 പന്തിൽ നിന്നും 16 റൺസ് നേടിയ റൂട്ടിനെ അശ്വിന്റെ പന്തിൽ അക്സർ പട്ടേൽ പിടിച്ചു പുറത്താക്കി. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും അർദ്ധ സെഞ്ചുറിയുമായി സാക് ക്രോളി ക്രീസിൽ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ സ്കോർ 194 ൽ നിൽക്കെ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റ് നഷ്ടപ്പെട്ടു. 132 പന്തിൽ നിന്നും 73 റൺസ് നേടിയ സാക് ക്രോളിയെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. അതോടെ ഇംഗ്ലണ്ട് പരാജയം മുന്നിൽ കണ്ടു.
Sharp Reflexes edition, ft. captain Rohit Sharma! 👌 👌
— BCCI (@BCCI) February 5, 2024
Follow the match ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @ImRo45 | @IDFCFIRSTBank pic.twitter.com/mPa0lUXC4C
അടുത്ത ഓവറിൽ 26 റൺസ് നേടിയ ബെയർസ്റ്റോവിനെ ബുംറ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 194 നു 6 എന്ന നിലയിലായി. ലഞ്ചിന് പിന്നാലെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ടിന് നഷ്ടമായി. 12 റൺസ് നേടിയ സ്റ്റോക്സ് റൺ ഔട്ടായി അതോടെ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന നിലയിലായി. എട്ടാം വിക്കറ്റിൽ വിക്കറ്റിൽ ഒത്തുചേർന്ന ടോം ഹാർട്ട്ലിയും ഫോക്സും ചേർന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി. എന്നാൽ സ്കോർ 275 ൽ നിൽക്കെ 36 റൺസ് നേടിയ ബെൻ ഫോക്സിനെ ബുംറ സ്വന്തം ബൗളിങ്ങിൽ പിടിച്ചു പുറത്താക്കി. പിന്നാലെ ബഷിറിനെ മുകേഷ് കുമാർ പൂജ്യത്തിന് പുറത്താക്കി.