ഛത്തീസ്ഗഡിന് മുന്നിൽ 290 വിജയലക്ഷ്യം ഉയർത്തി കേരളം, രണ്ടാം ഇന്നിഗ്‌സിലും തിളങ്ങി സച്ചിൻ ബേബി | Ranji Trophy

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ അവസാന ദിനമായ ഇന്ന് ഛത്തീസ്ഗഡിന് മുന്നിൽ 290 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി കേരളം. കേരളത്തിനായി സച്ചിൻ ബേബി 94 റൺസെടുത്തു.128 പന്തിൽ ആറ് ഫോറും ഒരു സിക്‌സും അടക്കമായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.ആദ്യ ഇന്നിഗ്‌സിലും സച്ചിൻ 90 കളിൽ പുറത്തായിരുന്നു.

69/2 എന്ന നിലയിൽ ദിവസം ആരംഭിച്ച കേരളം ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 251/5 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.മുഹമ്മദ് അസ്ഹറുദ്ദീൻ 63 പന്തിൽ പുറത്താകാതെ 50 റൺസ് നേടി. ഒന്നാം ഇന്നിഗ്‌സിൽ 85 റൺസ് നേടിയ അസ്ഹറുദ്ദീൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി.കേരള ക്യാപ്റ്റൻ സഞ്ജു സാംസണും വിഷ്ണു വിനോദും 24 റൺസ് വീതം നേടി. ഓവറിന് അഞ്ച് എന്ന നിരക്കിൽ കേരളം സ്കോർ ചെയ്യുകയും സച്ചിൻ പുറത്തായതോടെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു.

നാലാം ദിനം വിഷ്ണു വിനോദിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 പന്തില്‍ 24 റണ്‍സെടുത്ത വിഷ്ണു വിനോദിനെ അജയ് മണ്ഡല്‍ പുറത്താക്കി . രണ്ട് ഫോറും ഒരു സിക്സും അടിച്ച സഞ്ജു റൺസ് നേടിയ സഞ്ജുവിനെയും അജയ് മണ്ഡല്‍ പുറത്താക്കി.ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന് പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ വലിയൊരു ഇന്നിംഗ്സ് കളിക്കാനായില്ല.

ആദ്യ ഇന്നിങ്സിൽ കേരളം 35 റൺസാണ് നേടിയത് . രോഹൻ പ്രേം ,സച്ചിൻ ,സഞ്ജു ,മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. മറുവപ്പടി ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഡ 312 റൺസാണ് നേടിയത്. 38 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച കേരളം 251 / 5 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലറേ ചെയ്തു.

5/5 - (1 vote)